കുവൈത്തിലെ മണി എക്സ്ചേഞ്ചുകളിൽ നിന്ന് ദിനാറിന് അമിത റേറ്റ് ഈടാക്കുന്നതായി പരാതി. മുൻപ് കുവൈത്ത് ദിനാറിന് ഒരേ നിരക്കായിരുന്നു ഈടാക്കിയിരുന്നെങ്കിൽ ഇപ്പോൾ അയക്കുന്ന പണത്തിന്റെ തുകയനുസരിച്ചാണ് നിരക്കിൽ വ്യത്യാസമുണ്ടാകുന്നത്. ചെറിയ തുക അയക്കുമ്പോൾ ഉയർന്ന നിരക്ക് ലഭിക്കുകയും, വലിയ തുക അയക്കുമ്പോൾ നിരക്ക് കുറക്കുകയും ചെയ്യുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. ഇത്തരത്തിലുള്ള മാറ്റങ്ങൾ മൂലം കൂടുതൽ ദിനാർ നാട്ടിലേക്ക് അയക്കുന്നവർക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുന്നതായി ഉപഭോക്താക്കൾ പറഞ്ഞു.എക്സ്ചേഞ്ച് റേറ്റുകളിലെ ഏറ്റക്കുറച്ചിൽ മൂലം കൂടുതൽ ദിനാർ നാട്ടിലേക്ക് അയക്കുന്നവർക്ക് വലിയ നഷ്ടമാണ് അനുഭവപ്പെടുന്നത്. കറൻസി റേറ്റുകളിൽ നടക്കുന്ന വ്യത്യാസം ചില മണി എക്സ്ചേഞ്ചുകൾക്ക് കൂടുതൽ കമ്മിഷൻ നേടാനുള്ള ശ്രമമാണ് എന്നാണ് ഉപഭോക്താക്കൾ ആരോപിക്കുന്നത്. ഇന്ത്യക്കാരായ പ്രവാസികളാണ് കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹം. നിലവിൽ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കുന്നതിനായി എക്സ്ചേഞ്ചുകളിൽ പ്രവാസികളുടെ തിരക്ക് കൂടുതലാണ്.എന്നാൽ, രൂപയുടെ മൂല്യം കുറഞ്ഞിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടി. അതേസമയം, മികച്ച നിരക്കിൽ പണം അയക്കാൻ ആഗ്രഹിക്കുന്നവരാണ് ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി അനുഭവിക്കുന്നത്. ഈ വിഷയത്തിൽ അധികൃതരുടെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7