കുവൈറ്റിലെ സെക്കൻഡറി സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജനുവരി 18 മുതൽ 25 വരെ ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണിയുടെ ഷെഡ്യൂൾ അനുസരിച്ച് വിവിധ സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ആറു ഗവർണറേറ്റുകളിലെ ചില സെക്കൻഡറി സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതായി കുവൈത്ത് വൈദ്യുതി, ജലം, പുനരുൽപാദന ഊർജ മന്ത്രാലയമാണ് അറിയിച്ചത്. രാവിലെ എട്ടു മുതൽ നാലു മണിക്കൂറാണ് അറ്റകുറ്റപ്പണിയുണ്ടാകുക. ജോലിയുടെ സ്വഭാവം അനുസരിച്ച് അറ്റകുറ്റപ്പണി കാലയളവ് നീട്ടാനോ കുറക്കാനോ സാധ്യതയുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7