പാകിസ്ഥാനിൽ നിന്നും കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി കുവൈത്ത്. മാനവ ശേഷി സമിതി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഫഹദ് അൽ-മുറാദും കുവൈത്തിലെ പാകിസ്ഥാൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ അറ്റാഷെ ഹംസ തൗഖീറുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി.പാകിസ്ഥാനിൽ നിന്നും കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു, പാകിസ്ഥാൻ തൊഴിലാളികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള കുവൈത്ത് മാനവശേഷി സമിതി സന്നദ്ധത പ്രകടിപ്പിച്ചു. കുവൈത്ത് തൊഴിൽ നിയമപ്രകാരമുള്ള തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്തുമെന്നും ഫഹദ് അൽ മുറാദ് പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥനെ അറിയിച്ചു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7