ചാറ്റ് ജിപിടി എന്ന വന്മരം വീണു; ഇനി ചൈനയുടെ ഡീപ് സിക്ക് വാഴും

24 മണിക്കൂറും നിങ്ങൾക്ക് ലോകത്തിലുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും പറഞ്ഞുതരുന്ന, നിങ്ങൾ ചോദിക്കുന്നത് എല്ലാം മുന്നിലേക്ക് വെച്ച് തരുന്ന ചാറ്റ് ജി പി ടി എന്ന വിസ്മയത്തെ ഇന്നറിയാത്തവരായി ആരും ഉണ്ടാവില്ല. യന്ത്ര ബുദ്ധികൊണ്ട് ജോലി ഭാരം കുറയ്ക്കാനും, തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ കമ്പനികളെ സഹായിക്കാനും ചാറ്റ് ജി പി ടി യെ ഉപയോഗപ്പെടുത്തുന്നവർ നിരവധിയുണ്ട്. ഇപ്പോഴിതാ ചാറ്റ് ജി പി ടി എന്ന അമേരിക്കയുടെ വിസ്മയത്തെ കടത്തി വെട്ടിയിരിക്കുകയാണ് ചൈനീസ് ആപ്പ് ആയ ഡീപ്‌സീക്.ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തിലാണ് ഡീപ്‌സീക് ചാറ്റ് ജിപിടിയെ മറികടന്ന് മുന്നിലെത്തിയത്. തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആര്‍1 പുറത്തിറക്കിയതിന് പിന്നാലെയാണ് ഡീപ്‌സീക് ഡൗണ്‍ലോഡുകളില്‍ ഒന്നാമതായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചാറ്റ് ജിപിടിക്ക് അടുത്തകാലത്ത് വന്‍വെല്ലുവിളി ഉയര്‍ത്തുന്ന ചൈനീസ് കമ്പനിയായിരുന്നു ഡീപ് സീക്. എന്നാൽ ആപ്പിന്റെ വളർച്ചയിൽ ഇപ്പോഴുണ്ടായ ഈ മുന്നേറ്റം ടെക്നോളജി രംഗത്ത് അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ചൈനീസ് നിർമാണം ആയത് കൊണ്ട് തന്നെ യു.എസ്. കമ്പനികളെ അപേക്ഷിച്ച് ചെലവുകുറഞ്ഞ രീതിയിലാണ് ഡീപ്‌സീക് മോഡലുകള്‍ വികസിപ്പിക്കുന്നത്. ഇത് ടെക്നോളജി പരമാവധി ഉപയോഗപ്പെടുത്താനും, കൂടുതൽ ഫലം നല്കാനും സഹായിക്കുന്നു. 2024 ഡിസംബറില്‍ ഡീപ്‌സീക് പുറത്തുവിട്ട കണക്കുകൾ പ്രകാരം വി3 മോഡല്‍ വികസിപ്പിക്കാനും ട്രെയിന്‍ ചെയ്യാനും ആറ് ദശലക്ഷം ഡോളറില്‍ താഴെയാണ് ചെലവ് വന്നിരുന്നത്. എന്‍വിഡിയയുടെ 2,000 എച്ച്800 ചിപ്പുകളാണ് ഇതിനുവേണ്ടി ഉപയോഗിച്ചതെന്നും, എച്ച്100 ആണ് എന്‍വിഡിയയുടെ ഫ്‌ളാഗ്ഷിപ്പ് ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ (ജി.പി.യു) എന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.അതേസമയം, അമേരിക്കയുടെ ഉപരോധം കാരണം ചൈനയ്ക്ക് എച്ച്100 ജി.പി.യുകള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കില്ല. അതിനാലാണ് ഡീപ്‌സീക് എച്ച്800 ചിപ്പുകള്‍ ഉപയോഗിക്കുന്നത്. എച്ച്100-നെ അപേക്ഷിച്ച് ഇവയ്ക്ക് ഡാറ്റാ ട്രാന്‍സ്ഫര്‍ നിരക്ക് കുറവാണ്. ഉപരോധം കൂടി നീങ്ങിയാൽ ഒരുപക്ഷെ ഡീപ്‌സീക് കുത്തനെ ഉയർന്ന് ഏറ്റവും മികച്ച ആപ്പായി മാറുമെന്നതിൽ സംശയം വേണ്ട.

Download now https://apps.apple.com/in/app/deepseek-ai-assistant/id6737597349

Related Posts

Leave a Reply

Your email address will not be published. Required fields are marked *