ഇന്ന് വിവാഹ അലങ്കാരങ്ങളും സന്തോഷങ്ങളും ആട്ടവും പാട്ടും മുഴങ്ങേണ്ട വീട്ടില്‍നിന്ന് ഇന്ന് കേട്ടത് കരച്ചിലുകള്‍ മാത്രം. കല്യാണപ്പന്തലിൽ എത്തേണ്ടിയിരുന്നതാണ് ജിജോ എത്തിയത് ചേതനയറ്റ ശരീരമായി. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് അപകടത്തിന്റെ രൂപത്തിലെത്തി ജിജോയുടെ ജീവനെടുത്തത്. കോട്ടയം കടപ്ലാമറ്റം വയലാ നെല്ലിക്കുന്നിലുള്ള കൊച്ചുപാറയിൽ ജിൻസന്റെ മകൻ ജിജോ ജിൻസണ് (21) ഇന്നലെ രാത്രി കാളികാവിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്ത് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവര്‍ സഞ്ചരിച്ച ബൈക്കിൽ ട്രാവലർ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ജിജോയെയും അജിത്തിനെയും നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാനായില്ല. വയലാ സ്വദേശിയായ യുവതിയുമായി ജിജോയുടെ വിവാഹം ഇന്ന് രാവിലെ പത്തിന് ഇലയ്ക്കാട് പള്ളിയിൽ നടക്കാനിരിക്കെയാണ് അപകടത്തില്‍ എല്ലാം തകര്‍ത്തത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ