കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷയുടെ കാലാവധി 20 വർഷമായി പരിമിതപ്പെടുത്തുവാൻ തീരുമാനിച്ചു. അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹിന്റെ നിർദേശ പ്രകാരം ആക്റ്റിങ് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് ആണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ 20 വർഷക്കാലം തടവ് ശിക്ഷ പൂർത്തിയാക്കിയ തടവ് കാരുടെയും 20 വർഷം പൂർത്തിയാകാൻ 3 മാസം വരെ കാലാവധി ബാക്കിയുള്ളവരുടെയും ഫയലുകൾ പരിശോധിക്കുവാൻ ഒരു സമിതിയെ രൂപീകരിക്കുവാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.തടവുകാരുടെ പുനരധിവാസത്തിനും അവരുടെ ജീവിതം പുനർനിർമ്മിക്കുവാനും സമൂഹവുമായി സംയോജിക്കാനും അവസരമൊരുക്കുക എന്ന കുവൈത്തിന്റെ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം എന്നും മന്ത്രി അറിയിച്ചു. ഇന്ന് വൈകീട്ട് സെൻട്രൽ ജയിലിൽ സന്ദർശനം നടത്തിയ അദ്ദേഹം തടവുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം നോമ്പ് തുറയിൽ പങ്കെടുക്കുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx