കുവൈറ്റിലെ അൽ മുത്ലയിൽ പലചരക്ക് കടയിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ മുങ്ങാൻ ശ്രമിച്ചയാളെ തടയുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം. പ്രതി തൊഴിലാളിയോട് സാധനങ്ങൾ ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിക്കുകയും വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തു. തൊഴിലാളി അയാളെ തടയാൻ കാറിൽ തൂങ്ങിപ്പിടിച്ചു. ഈ അപകടത്തിലാണ് പ്രവാസിക്ക് ജീവൻ നഷ്ടപ്പെട്ടത്. ആവശ്യമായ അന്വേഷണങ്ങൾ നടത്തി പ്രതിയെ പിടികൂടാൻ ഡിറ്റക്ടീവുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കുറഞ്ഞത് 15 കവർച്ചാ കേസുകളിൽ പ്രതിയുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. സുരക്ഷാ അധികൃതർ എത്തി പ്രവാസിയെ ഉടൻ തന്നെ അൽ ജഹ്റ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Home
Kuwait
കടയിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ മുങ്ങാൻ ശ്രമം; തടയാൻ ശ്രമിച്ച പ്രവാസിക്ക് ദാരുണാന്ത്യം