കുവൈറ്റിൽ ഉത്പാദിപ്പിക്കുന്ന എൽപിജിയുടെ 94 ശതമാനവും കയറ്റുമതി ചെയ്യാൻ ഒരുങ്ങി കുവൈറ്റ്. ഇതിനായി ഇന്ത്യ പ്രധാന കയറ്റുമതി വിപണിയാക്കും. ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഇറാൻ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന എൽപിജിയുടെ മൊത്തം കയറ്റുമതി കഴിഞ്ഞ വർഷം 36.5 മില്യൺ മെട്രിക് ടൺ ആയിരുന്നു. ഇത് 2022 ൽ 38.9 മില്യൺ മെട്രിക് ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റിലെ പ്രധാന ഉത്പാദകരിൽ നിന്നുള്ള ദ്രവീകൃത പെട്രോളിയം വാതകമായ ‘പ്രൊപെയ്ൻ’, ‘ബ്യൂട്ടെയ്ൻ’ (എൽപിജി) എന്നിവയുടെ കയറ്റുമതിയും 2021നെ അപേക്ഷിച്ച് ഈ വർഷം 6.6 ശതമാനം വർധിക്കുമെന്നാണ് വിലയിരുത്തൽ. ആഗോള എണ്ണ വിപണിയിലെ വ്യാപാരികളും വിദഗ്ധരുമാണ് ഈ വളർച്ച പ്രവചിക്കുന്നത്.
രാജ്യത്തിന്റെ ആകെ എൽപിജി ഉത്പാദനം 2022ൽ 5.2 – 5.3 മില്യൺ മെട്രിക്ക് ടണ്ണുകളിലേക്ക് എത്തും. അതിനൊപ്പം ആകെ കയറ്റുമതി അഞ്ച് മില്യൺ മെട്രിക് ടൺ ആയും വർധിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH