കുവൈറ്റിൽ പ്രവാസിയെ വാഹനത്തില്‍ വലിച്ചിഴച്ച് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സ്വദേശി പിടിയിൽ. വഴിയോരത്ത് വാനില്‍ കച്ചവടം നടത്തുന്ന പ്രവാസിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 14-ന് ജഹ്റ ഗവര്‍ണറേറ്റിലെ അല്‍-മുത്ല മരുഭൂമി പ്രദേശത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്. വാനിലെ കച്ചവടകേന്ദ്രത്തില്‍ നിന്ന് ഭക്ഷണവും ശീതളപാനീയങ്ങളും വാങ്ങി പണം നല്‍കാതെ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു പ്രതി. ഇത് മനസ്സിലാക്കിയ തൊഴിലാളി മോഷ്ടാവിന്റെ വാഹനത്തില്‍ പിടിച്ചു. തുടര്‍ന്ന് പ്രതി തൊഴിലാളിയെ വലിച്ചിഴച്ച് റോഡിലൂടെ ദീര്‍ഘദൂരത്തേക്ക് കൊണ്ടുപോയി. രക്തം വാര്‍ന്ന് ഗുരുതര പരുക്ക് ഏറ്റതോടെ വഴിയില്‍ തള്ളിയിട്ട് പ്രതി കടന്നു. ദൃക്സാക്ഷികള്‍ സംഭവം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന്, സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സും സംഭവസ്ഥലത്തെത്തിയാണ് നിലത്ത് കിടന്ന തൊഴിലാളിയെ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി ഒടിവുകളും കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ സമീപത്തെ അല്‍-ജഹ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7