കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ബയോമെട്രിക് ഹാജർ സംവിധാനം പരിഷ്കരിച്ചു പുറത്തിറക്കി.തൊഴിൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഷെഡ്യൂൾ മാനേജ്‌മെൻ്റിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം നടത്തി വരുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സംവിധാനം നവീകരിച്ചിരിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. ജോലി ഇടങ്ങളിൽ ജോലി സമയം തരംതിരിച്ച് തിരഞ്ഞെടുക്കാൻ ജീവനക്കാരെ അനുവദിക്കുന്ന പുതിയ മെനു ഉൾപ്പെടുത്തി കൊണ്ടാണ് ഹാജർ സംവിധാനം പരിഷ്കരിച്ചിരിക്കുന്നത്. പുതിയ മെനുവിൽ പ്രവേശിച്ച് ആവശ്യമായ അപ്‌ഡേറ്റ് നടത്തുവാൻ മന്ത്രാലയം എല്ലാ ജീവനക്കാരോടും അഭ്യർത്ഥിച്ചു.ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സിംഗ് ജീവനക്കാർ ‘ഹോസ്പിറ്റൽ’ എന്ന വിഭാഗവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർ പ്രൈമറി ഹെൽത് സെന്റർ എന്ന വിഭാഗവും പൊതുഭരണ വിഭാഗത്തിലെ ജീവനക്കാർ അഡ്മിനിസ്ട്രെ ഷൻ എന്ന വിഭാഗവുമാണ് സംവിധാനം അപ്ഡേറ്റ് ചെയ്യാൻ തെരഞ്ഞെടുക്കേണ്ടത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx