കുവൈത്തിൽ പ്രതിവർഷം ശരാശരി 120 കുട്ടികൾ അർബുദ ബാധിതരാകുന്നതായി റിപ്പോർട്ട്. ഇവയിൽ . ഏകദേശം 70 എണ്ണവും രക്താർബുദം (ലൂക്കീമിയ)മാണ്. ബാക്കിയുള്ള കേസുകളിൽ ഭൂരിഭാഗവും മസ്തിഷ്കത്തിൽ ബാധിക്കുന്ന ട്യൂമറുകൾ ഉൾപ്പെടെയുള്ളവയുമാണ്.
കഴിഞ്ഞ ദിവസം കുവൈത്തിൽ ‘ കുട്ടികളുടെ രക്തരോഗങ്ങളും കാൻസറും’ എന്ന വിഷയത്തിൽ നടന്ന രണ്ടാമത് സമ്മേളനം ഉദ്ഘാടനം ചെയ്യവേ ആരോഗ്യ മന്ത്രി ഡോ അഹമദ് അൽ ആവാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ മൊത്തം അർബുദ കേസുകളിൽ ഏകദേശം 20 ശതമാനവും കുട്ടികളിൽ ബാധിക്കുന്ന അർബുദ രോഗമാണെന്നും അദ്ദേഹം അറിയിച്ചു.രാജ്യത്ത് കുട്ടികളുടെ അർബുദ ചികിത്സയിൽ വിപ്ലവകരമായ പുരോഗതി കൈവരിച്ചതായി മന്ത്രി അവകാശപ്പെട്ടു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തെ ചികിത്സാ സംവിധാനം വലിയ പുരോഗതിയിലൂടെയാണ് കടന്നുപോകുന്നത് എന്നും, തൽഫലമായി വിദേശ രാജ്യങ്ങളിലേക്ക് ചികിത്സാ തേടി പോകുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ പ്രത്യേക ചികിത്സയ്‌ക്കായി കുവൈത്ത് നാഷണൽ ബാങ്ക് ആശുപത്രിയിൽ നടന്ന ഈ സമ്മേളനം, രോഗ നിർണയത്തിൽ ഉയർന്ന നിലവാരമുള്ള ഇമ്യൂൺ ചികിത്സകളും, ജനിതകപരമായി മാറ്റം വരുത്തിയ “CART സെല്ലുകൾ” ഉപയോഗിച്ചുള്ള പുതിയ ചികിത്സാരീതികളും അടയാളപ്പെടുത്തുന്നതാണ്.
, ന്യുരോബ്രാസ്റ്റോമ പോലുള്ള നാഡീവ്യവസ്ഥയെ ബാധിക്കുന്ന ട്യൂമറുകൾക്കും, ആക്യുട്ട് ലിംഫോബ്ലാസ്റ്റിക് ലൂക്കീമിയക്കും ഇമ്യൂൺ ചികിത്സ വഴി മികച്ച ഫലങ്ങൾ ലഭിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതിലൂടെ രോഗപ്രതിരോധ നിരക്കുകൾ മെച്ചപ്പെടുകയും , സാരമായ പാർശ്വ ഫലങ്ങളും മരണനിരക്കുകളും കുറയുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7