കുവൈത്തിലെ പുതിയ ബ്രിട്ടീഷ് സ്ഥാനപതിയായി ഖുദ്‌സി റഷീദ് നിയമിതനായി. സ്ഥാനമൊഴിയുന്ന നിലവിലെ സ്ഥാനപതി ബെലിൻഡ ലൂയിസിന് പകരക്കാരനായാണ് പുതിയ നിയമനം.
കെയ്‌റോയിലെ ബ്രിട്ടീഷ് എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ, യുകെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിലെ മൾട്ടിലാറ്ററൽ പോളിസി ഡിപ്പാർട്ട്‌മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ, ബെയ്‌റൂത്തിലെ യു.കെ.യുടെ സിറിയ ഓഫീസ് മേധാവി തുടങ്ങി നിരവധി മുതിർന്ന പദവികൾ വഹിച്ചിട്ടുള്ള ഖുദ് സി റഷീദ് പാകിസ്ഥാൻ വംശജനായ ബ്രിട്ടീഷ് പൗരനാണ്.2025 സെപ്റ്റംബറിൽ അദ്ദേഹം കുവൈത്തിൽ ഔദ്യോഗികമായി ചുമതലയേൽക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx