
കുവൈറ്റിലെ ഈ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം
കുവൈറ്റിലെ കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് റോഡിൽ (ഫഹാഹീൽ റോഡ് 30) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. റുമൈതിയ, സാൽമിയ ഭാഗങ്ങളിലേക്കും കുവൈത്ത് സിറ്റിയിലേക്കുമുള്ള റോഡിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ 20 ദിവസത്തേക്ക് അതായത് ജൂലൈ 9 ബുധനാഴ്ച പുലർച്ചെ വരെ സേഫ്റ്റി ലെയ്ൻ, വലത് ലെയ്ൻ, മധ്യ ലെയ്ൻ എന്നിവ അടച്ചിടും. കൂടാതെ, റോഡ് അറ്റകുറ്റപ്പണികൾക്കായി പാസ്പോർട്ട് റൗണ്ട് എബൗട്ടിലേക്കുള്ള പ്രവേശന കവാടത്തിലെ സർവീസ് റോഡ് അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്. ജഹ്റയിൽ നിന്ന് അൽ ബിദ റൗണ്ട് എബൗട്ടിലേക്ക് വരുന്നവർക്കാണ് ഈ നിയന്ത്രണം. ജൂൺ 19 വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയായിരിക്കും ഇത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിർദ്ദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)