Posted By Editor Editor Posted On

കുവൈത്തികൾക്കിടയിൽ വിദേശികളെ വിവാഹം കഴിക്കുന്ന പ്രവണത കുറഞ്ഞു; കണക്കുകളിങ്ങനെ

കുവൈത്തികൾക്കിടയിൽ വിദേശികളെ വിവാഹം കഴിക്കുന്ന പ്രവണത കുറഞ്ഞു വരുന്നതായി നീതി ന്യായ മന്ത്രാലയത്തിന്റെ സ്ഥിതി വിവര കണക്കുകൾ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ആദ്യത്തെ അഞ്ച് മാസങ്ങളിൽ കുവൈത്തി പുരുഷന്മാരു വിദേശികളും തമ്മിലുള്ള വിവാഹങ്ങൾ ഏകദേശം 21 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം ഇതേ കാലയളവിൽ കുവൈത്തി പുരുഷന്മാരും കുവൈത്തി സ്ത്രീകളും തമ്മിലുള്ള വിവാഹ നിരക്ക് 3 ശതമാനം വർദ്ധിക്കുകയും ചെയ്തു.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈ വർഷം തുടക്കം മുതൽ കുവൈത്തി പുരുഷന്മാരും കുവൈത്തി സ്ത്രീകളും തമ്മിലുള്ള വിവാഹ കരാറുകളുടെ എണ്ണം 2,101 ആയി രേഖപ്പെടുത്തി., 2024 ൽ ഇതേ കാലയളവിൽ ഇത് 2,046 ആയിരുന്നു. ഇതെ കാലയളവിൽ കുവൈത്തി പുരുഷന്മാരും വിദേശ സ്ത്രീകളും തമ്മിലുള്ള വിവാഹങ്ങളുടെ എണ്ണം 236 കേസുകളായി കുറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലെ സ്ത്രീകളുമായുള്ള വിവാഹ കരാറുകൾ 2024-ൽ 96 ആയിരുന്നെങ്കിൽ ഇത്തവണഅത് 75 ആയി കുറഞ്ഞു. ബിദൂനി സ്ത്രീകളുമായുള്ള വിവാഹ കരാറുകളുടെ എണ്ണം കഴിഞ്ഞ വർഷം 51 ആയിരുന്നെങ്കിൽ ഇത്തവണ അത് 33 ആയി കുറഞ്ഞിട്ടുണ്ട്.
കുവൈത്തി പുരുഷന്മാരും ഏഷ്യൻ സ്ത്രീകളും തമ്മിലുള്ള 36 വിവാഹ കരാറുകൾ ആണ് 2024 ൽ റെജിസ്റ്റർ ചെയ്തത്. ഇത്തവണ അത് 16 ആയി കുറഞ്ഞു. കുവൈത്തി പുരുഷന്മാരും യൂറോപ്യൻ സ്ത്രീകളും തമ്മിലുള്ള വിവാഹ കരാറുകൾ മുൻ വർഷത്തെ 10 ൽ നിന്ന് 6 ആയും അമേരിക്കൻ സ്ത്രീകളുമായുള്ള വിവാഹ കരാറുകൾ നാലിൽ നിന്ന് ഒന്നായി കുറഞ്ഞുവെന്നും സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *