Posted By Editor Editor Posted On

കു​വൈ​ത്തിൽ ക്ലി​നി​ക്കി​ന്റെ പേ​രി​ൽ വ്യാ​ജ വെ​ബ്സൈ​റ്റ് നി​ർ​മി​ച്ച് ത​ട്ടി​പ്പ്; കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്

കു​വൈ​ത്തി​ലെ പ്ര​മു​ഖ ആ​തു​ര​സേ​വ​ന കേ​ന്ദ്ര​മാ​യ സി​റ്റി ക്ലി​നി​ക്കി​ന്റെ പേ​രി​ൽ വ്യാ​ജ വെ​ബ്സൈ​റ്റ് നി​ർ​മി​ച്ച് ത​ട്ടി​പ്പ്. സി​റ്റി ക്ലി​നി​ക്കി​ന്റെ ഔ​ദ്യോ​ഗി​ക സൈ​റ്റാ​യ cityclinickuwait.com ലെ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ സൈ​റ്റ് നി​ർ​മി​ച്ചാ​ണ് ത​ട്ടി​പ്പ് ശ്ര​മം. ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലെ ഡോ​ക്ട​ർ​മാ​രു​ടെ പ്രൊ​ഫൈ​ലും സേ​വ​ന​ങ്ങ​ളും വ്യാ​ജ സൈ​റ്റി​ൽ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ക്ലി​നി​ക്കു​ക​യു​ടെ പേ​രി​ൽ ചെ​റി​യ മാ​റ്റം വ​രു​ത്തു​ക​യും ഫോ​ൺ ന​മ്പ​രും മെ​യി​ൽ ഐ​ഡി​യും പു​തി​യ​ത് ചേ​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ്യാ​ജ സൈ​റ്റ് വ​ഴി പ​ണം വാ​ങ്ങി ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ട​താ​യി സി​റ്റി ക്ലി​നി​ക് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ ത​ട്ടി​പ്പി​ൽ വീ​ഴ​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഉ​ണ​ർ​ത്തി. ത​ട്ടി​പ്പി​ന് പി​ന്നി​ലു​ള്ള​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് സി​റ്റി ക്ലി​നി​ക്.

പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളും പേ​ജു​ക​ളും നി​ർ​മി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത് രാ​ജ്യ​ത്ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​നെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ഏ​ക​ദേ​ശം 3,000 സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ മാ​സം 164 കു​റ്റ​കൃ​ത്യ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സൈ​ബ​ർ കു​റ്റ​കൃ​ത്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *