
വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ രണ്ടുമരണം
രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. സൂറത്ത്ഗഡ് വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന ജാഗ്വർ യുദ്ധവിമാനമാണ് ഭാനുഡ ഗ്രാമത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തകർന്നുവീണത്. വിമാനം പൂർണമായും കത്തിനശിച്ചു. പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്നാണ് സൂചന. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.രാജസ്ഥാനിലെ ജോധ്പുരിലും ബിക്കാനീറിലും ഉൾപ്പെടെ വ്യോമതാവളങ്ങളുണ്ട്. ഈ വർഷം തകർന്നു വീണ മൂന്നാമത്തെ ജാഗ്വറാണിത്.ഹരിയാനയിലെ പഞ്ച്കുളയിൽ മാർച്ച് ഏഴിനും ഗുജറാത്തിലെ ജാംനഗറിൽ ഏപ്രിൽ രണ്ടിനും ജാഗ്വർ വിമാനങ്ങൾ തകർന്നുവീണിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)