വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും ലഭ്യമായ പൊതു വൈ-ഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.കുവൈത്തിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഗൾഫ് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സാമ്പത്തിക സാക്ഷരത ബോധ വൽക്കരണ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ നിർദേശങ്ങളിലാണ് മുന്നറിയിപ്പ്.വേനൽക്കാലത്തെ യാത്രാ സീസൺ ആരംഭിച്ചതോടെ യാത്രക്കാർക്ക് , വിമാനത്താവളങ്ങളിലും ഹോട്ടലുകളിലുമുള്ള പൊതു വൈ-ഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കേണ്ടി വരുന്നു. എന്നാൽ പലപ്പോഴും ഇവ സുരക്ഷിതമായിരിക്കില്ല. , ബാങ്കിംഗ് ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലാണ്.ഇതിനാൽ ഏതെങ്കിലും ബാങ്കിംഗ് ഇടപാടുകൾ നടത്തുമ്പോ ഴും ബാങ്കിംഗ് ആപ്ലിക്കേഷനുകളിൽ ലോഗിൻ ചെയ്യുമ്പോഴും വ്യക്തിഗത ഇന്റർനെറ്റ് പാക്കേജുകൾ പോലെയുള്ള സുരക്ഷിതമായ നെറ്റ്വർക്കുകളെ ആശ്രയിക്കുന്നതിന്റെ പ്രാധാന്യം അധികൃതർ ഊന്നിപ്പറഞ്ഞു. ഇതിനു പുറമെ പിൻ നമ്പറോ ഒടിപിയോ ആരുമായും പങ്കിടരുതെന്നും, പേയ്മെന്റ് പ്രക്രിയയിൽ ഒടിപി ഉപയോഗിക്കുന്നതിന് മുമ്പായി ഒടിപി സന്ദേശത്തിന്റെ ഉള്ളടക്കം, സ്റ്റോറിന്റെ പേര്, അടയ്ക്കേണ്ട തുക എന്നിവ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx