
കാലാവസ്ഥ വ്യതിയാനം; ബോധവത്കരണ ക്യാമ്പയിനുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
വേനൽ കനത്തതോടെ ബോധവത്കരണ ക്യാമ്പയിനുമായി ആരോഗ്യ മന്ത്രാലയം. കാലാവസ്ഥ വ്യതിയാനത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, പരിസ്ഥിതി സംരക്ഷണവും പൊതുജനാരോഗ്യവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.ചൂടുകാലവുമായി ബന്ധപ്പെട്ട രോഗങ്ങൾ, വായു മലിനീകരണം, ആരോഗ്യത്തിലുണ്ടാകുന്ന ആഘാതം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിലാണ് ക്യാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹെൽത്ത് പ്രമോഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. അബീർ അൽ ബഹോ പറഞ്ഞു.ആഗോള താപനില ഉയരുന്നതിനൊപ്പം കാലാവസ്ഥ വ്യതിയാനം ഇപ്പോൾ യാഥാർഥ്യമാണെന്ന് പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അൽ മുന്തർ അൽ ഹസാവി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം വിലയിരുത്തുന്നതിനും ആരോഗ്യ പ്രത്യാഘാതങ്ങൾ കുറക്കുന്നതിനുമുള്ള നടപടികൾ വിലയിരുത്തുന്നതിനും ഒരു ദേശീയ സമിതി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)