
കുവൈത്തിൽ അടിമുടി വ്യാജൻ; മൊബൈൽ അനുബന്ധ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, നടപടി തുടങ്ങി
വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ 1,625 വ്യാജ മൊബൈൽ അനുബന്ധ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ലോഗോകൾ പതിപ്പിച്ച ഹെഡ്‌ഫോണുകൾ, ചാർജറുകൾ, മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചതായും കേസുകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിപണികളിൽ തുടർച്ചയായ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)