കുവൈത്ത് സിറ്റി: രണ്ട് ടൺ പുകയില ഉൽപന്നങ്ങളും 20 കിലോ ലറിക പൊടിയും എയർ കാർഗോ വഴി കുവൈത്തിലേക്ക് കടത്താനുള്ള ശ്രമം കുവൈറ്റ് എയർപോർട്ട് അധികൃതർ പിടികൂടി. എയർ കാർഗോ സൂപ്പർവിഷൻ ഡയറക്ടർ മുത്ലഖ് തുർക്കി അൽ അൻസാരിയുടെ നേതൃത്വത്തിലായിരുന്നു കസ്റ്റംസ് പരിശോധന. ഗൾഫ് രാജ്യങ്ങളിൽ നിന്നും കൂടാതെ ചൈനയിൽനിന്നുമുള്ള പാർസലുകളിലൂടെയുമാണ് നിരോധിത വസ്തുക്കൾ ഒളിച്ചുകടത്താൻ ശ്രമിച്ചത് എന്നും അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6