
ദയയില്ലാത്ത ക്രൂരത; ‘ഉമ്മാ നൗഫൽ എന്റെ വയറ്റിൽ കുറെ ചവിട്ടി; എനിക്ക് വേദനിച്ചു’; ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി
തൃശൂർ ഇരിങ്ങാലക്കുടയിൽ 23 കാരിയായ ഗർഭിണി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ. ഭർത്താവും, വീട്ടുകാരും യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ഇന്നലെ വീടിന്റെ ടെറസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗര്‍ഭിണിയായ തന്നെ ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നു എന്ന് യുവതി മാതാവിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. സംഭവത്തിൽ ഭർത്താവ് ഫസീലയുടെ ഭര്‍ത്താവ് നൗഫലിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുക്കാടത്ത്കുന്ന് സ്വദേശിയാണ് നൗഫല്‍. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ്. ഒന്നേമുക്കാൽ വര്‍ഷം മുന്‍പായിരുന്നു ഫസീലയുടെയും നൗഫലിന്റെയും വിവാഹം. ദമ്പതികള്‍ക്ക് പത്തുമാസം പ്രായമുള്ള ഒരു മകനുണ്ട്. രണ്ടാമത് ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് നൗഫല്‍ ഫസീലയെ ക്രൂരമായി മർദിച്ചിരുന്നത് എന്നാണ് വിവരം. മകള്‍ രണ്ടാമത് ഗര്‍ഭിണിയായ വിവരം ഫസീലയുടെ മാതാപിതാക്കള്‍ അറിയുന്നത് മരണത്തോടെയാണ്. ഫസീല അയച്ച വാട്സപ്പ് സന്ദേശം പുറത്തായിട്ടുണ്ട്.
‘ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണി ആണ്. നൗഫൽ എന്റെ വയറ്റിൽ കുറെ ചവിട്ടി. കുറെ ഉപദ്രവിച്ചു അപ്പോൾ എനിക്ക് വേദനിച്ചപ്പോള്‍ ഞാൻ നൗഫലിന്റെ കഴുത്തിന് പിടിച്ചു. നൗഫൽ നുണ പറഞ്ഞു. ഇവിടുത്തെ ഉമ്മ എന്നെ തെറി വിളിച്ചു. ഉമ്മ ഞാൻ മരിക്കുകയാണ്. എന്നെ അല്ലെങ്കിൽ ഇവർ കൊല്ലും. അസ്സലാമു അലൈക്കും. എന്റെ കൈ ഒക്കൊ നൗഫൽ പൊട്ടിച്ചു. പക്ഷേ എന്നെ പോസ്റ്റ്മോർട്ടം ചെയ്യരുത്. ഇത് എന്റെ അപേക്ഷയാണ്’ എന്നുള്ള സന്ദേശം മുറിഞ്ഞ വാക്കുകളില്‍ പലതായിട്ടാണ് ഫസീല മാതാവിന് അയച്ചിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)