
പ്രഭാത നമസ്കാരത്തിനിടെ പള്ളിയിൽ കുഴഞ്ഞുവീണു; കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു
കുവൈത്തിലെ സാൽമിയയിൽ നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശിയായ കീരംകയ്യിൽ ഷബീർ (61) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ സാൽമിയയിലെ പള്ളിയിൽ സുബഹി നമസ്കാരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഷബീർ കുഴഞ്ഞുവീണത്. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സെക്രട്ടേറിയറ്റ് അംഗമാണ് അദ്ദേഹം.
ഭാര്യ: റാലിസ ബാനു.
മക്കൾ: നബീൽ അലി, റാബിയ ആയിഷ ബാനു, റാണിയ നവാൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)