വൻമയക്കുമരുന്ന് വേട്ട; കുവൈറ്റിൽ രണ്ട് പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ മയക്കുമരുന്ന് കൈവശം വെക്കുകയും, വിതരണം ചെയ്യുകയും ചെയ്‌ത രണ്ട് പ്രവാസികൾ അറസ്റ്റിൽ. ഈജിപ്ഷ്യൻ പൗരന്മാരായ രണ്ട് പേരെയാണ് ഹവല്ലി, സൽമിയ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒരു മയക്കുമരുന്ന് മാഫിയ സംഘത്തെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പിടികൂടിയത്. സംഭവത്തിൽ ഒരു കുവൈത്തി പൗരനും ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നിലവിൽ രാജ്യത്തിന് പുറത്താണ്. ഓപ്പറേഷനിൽ, ഏകദേശം 30 കിലോഗ്രാം കഞ്ചാവ്, 500 ഗ്രാം ക്രിസ്റ്റൽ മെത്ത്, 150 ഗ്രാം കറുപ്പ്, 50 ഗ്രാം രാസവസ്തുക്കൾ, 10 ഗ്രാം ഹെറോയിൻ, അഞ്ച് മെത്തഡോൺ ഗുളികകൾ, മൂന്ന് ഇലക്ട്രോണിക് തുലാസുകൾ എന്നിവ അധികൃതർ പിടിച്ചെടുത്തു. കേസിൽ ഉൾപ്പെട്ട കുവൈത്തി പൗരൻ അബ്ദുൾറഹ്മാൻ തൽഖ് അൽ ഒതൈബിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *