Posted By Editor Editor Posted On

ആരോഗ്യമെന്ന് കരുതി നിങ്ങൾ കഴിക്കുന്ന ഭക്ഷണം, എന്നാല്‍ പ്രമേഹമുണ്ടെങ്കില്‍ ഫലം വിപരീതം ആയേക്കും; ശ്രദ്ധിക്കാം

ആരോഗ്യത്തിനായി ശ്രദ്ധിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് നിസ്സാര കാര്യങ്ങളല്ല. പലപ്പോഴും എന്ത് കഴിക്കണം എന്ത് കഴിക്കാന്‍ പാടില്ല എന്നത് പ്രമേഹ രോഗികളുടെ കാര്യത്തില്‍ സങ്കടമുണ്ടാക്കുന്ന ഒന്നാണ്. ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമെന്ന് കരുതി പലരും കഴിക്കുന്നു, എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല എന്നതാണ് സത്യം. നാം കഴിക്കുന്ന പല ഭക്ഷണവും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രമേഹത്തിലേക്ക് എപ്രകാരം വലിച്ചിഴക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുമ്പോള്‍ അത് നിങ്ങളുടെ പ്രമേഹത്തെ കൂട്ടുന്നു എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തെ ഇത് എത്രത്തോളം വെല്ലുവിളികളിലേക്കാണ് എത്തിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മൈദ ഉല്‍പ്പന്നങ്ങള്‍
പ്രശ്‌നമുണ്ടാക്കില്ലെന്ന് കരുതി നാം ഇടക്കിടെ കഴിക്കുന്ന മൈദ ഉത്പ്പന്നങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍. അതില്‍ തന്നെ ബ്രഡ്, കേക്ക്, പേസ്ട്രി എന്നിവ ഒഴിവാക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ അതില്‍ തന്നെ കച്ചോരി, പൊറോട്ട, മൈദ ഉപയോഗിച്ച് വീട്ടില്‍ തയ്യാറാക്കുന്ന മറ്റ് പലഹാരങ്ങള്‍ എന്നിവയും പൂര്‍ണമായും ഒഴിവാക്കണം. ഇത് ഒരിക്കലും ആരോഗ്യകരമല്ല എന്നതാണ് സത്യം. കാരണം ഇത് പ്രമേഹം വര്‍ദ്ധിപ്പിക്കുകയും അതുപോലെ തന്നെ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്നതിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്.

ഫ്‌ളേവര്‍ ചേര്‍ത്ത യോഗര്‍ട്ട്
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് യോഗര്‍ട്ട് ഉത്പ്പന്നങ്ങള്‍. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി കഴിക്കുമ്പോള്‍ എപ്പോഴും ഫ്‌ളേവര്‍ ചേര്‍ത്തവ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം യോഗര്‍ട്ടുകളില്‍ ഫ്‌ളേവറുകള്‍ പലപ്പോഴും പഞ്ചസാര ചേര്‍ത്തിട്ടുള്ളതാണ്. അത് മാത്രമല്ല ഇവ സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വര്‍ദ്ധിപ്പിക്കുന്നത് ഇത്തരത്തിലുള്ള ശീലങ്ങളാണ്.

ജ്യൂസുകള്‍
പലപ്പോഴും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്ത്തുന്നതാണ് ഇത്തരത്തിലുള്ള ജ്യൂസുകള്‍. പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍ അത് പലപ്പോഴും നാരുകള്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് കൂടാതെ ഇവയില്‍ പഞ്ചസാരയും വിറ്റാമിനുകളും ധാതുക്കളും മാത്രം ബാക്കിയാവുന്നു. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവര്‍ ഒരു കാരണവശാലും പഴങ്ങള്‍ ജ്യൂസ് ആക്കി കഴിക്കരുത്. അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. അതുപോലെ തന്നെ വാഴപ്പഴം, തണ്ണിമത്തന്‍, പോലുള്ളവ ഒഴിവാക്കുകയും വേണം.

ബ്രേക്ക്ഫാസ്റ്റ് സെറീലുകള്‍
എളുപ്പമെന്ന് കരുതി പലരും ബ്രേക്ക്ഫാസ്റ്റിന് വേണ്ടി സെറീലുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. പലപ്പോഴും കോണ്‍ഫ്‌ളേക്‌സ്, ഗ്രനോള, ഉണങ്ങിയ ബെറികള്‍, പഞ്ചസാര എന്നിവയെല്ലാം ചേരുന്നതാണ് പലപ്പോഴും ഇത്തരം സെറീലുകള്‍. ഇത് ആരോഗ്യകരമല്ലെന്ന് മാത്രമല്ല പലപ്പോഴും പ്രമേഹത്തിന്റെ കാര്യത്തില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എന്നാല്‍ ഓട്‌സ്, ഗോതമ്പ് റൊട്ടി, ക്വിനോവ എന്നിവ നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്. ഇത് പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് മാത്രമല്ല ആരോഗ്യവും നല്‍കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *