കുവൈത്ത് സിറ്റി: ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം വിസിറ്റ് വിസകൾ പുനരാരംഭിക്കാൻ കുവൈത്ത് ഒരുങ്ങുന്നു കുടുംബം, വാണിജ്യ, ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെ എല്ലാത്തരത്തിലുമുള്ള വിസകളും ഒക്ടോബറോടെ പുനരാരംഭിക്കാനാണ് അധികൃതർ ഒരുങ്ങുന്നത് .കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം തുടക്കം മുതൽ താൽക്കാലികമായി നിർത്തിവച്ച പ്രവേശന വിസകൾ ആരംഭിക്കുന്നതിനെക്കുറിച്ചു ആഭ്യന്തര മന്ത്രാലയവും മന്ത്രിസഭയും തമ്മിൽ ചർച്ചകൾ നടക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു . പ്രത്യേക നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി മാത്രമായിരിക്കും വിസിറ്റ് വിസകൾ അനുവദിക്കുക , കോവിഡ് പ്രതിരോധത്തിനായുള്ള മന്ത്രി തലത്തിലുള്ള സുപ്രീം കമ്മിറ്റിയാണ് ഇതിന് മേൽനോട്ടം നൽകുക .കുവൈത്തിൽ കോവിഡ് നിരക്ക് കുറഞ്ഞതോടെ രാജ്യം അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് . ഇതിൻ്റെ ഭാഗമായാണ് സന്ദർശക വിസകൾ നൽകുന്നത് ആരംഭിക്കാനും അധികൃതർ തയ്യാറെടുക്കുന്നത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Ku05M4fkV5T3DkY6qffmia