Posted By Editor Editor Posted On

ഇക്കാര്യം അറിഞ്ഞോ? ഇനി എല്ലാവർക്കും ഇൻസ്റ്റ​ഗ്രാം ലൈവ് ചെയ്യാൻ പറ്റില്ല; നിയന്ത്രണങ്ങളുമായി മെറ്റ

ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ചെയ്യുന്നതിന് മെറ്റ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ 1,000 ഫോളോവേഴ്‌സുള്ള പബ്ലിക് അക്കൗണ്ടുകൾക്ക് മാത്രമേ ലൈവ് ചെയ്യാൻ സാധിക്കൂ. മുമ്പ് എത്ര ഫോളോവേഴ്‌സ് ഉണ്ടെങ്കിലും ആർക്കും ലൈവ് സ്ട്രീമിങ് നടത്താൻ അനുമതിയുണ്ടായിരുന്നു.

ഈ പുതിയ മാറ്റം ചെറിയ ക്രിയേറ്റർമാരെയും സാധാരണ ഉപയോക്താക്കളെയും ഒരുപോലെ ബാധിക്കുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. നേരത്തെ, ടിക് ടോക്കും ലൈവ് സ്ട്രീമിങ്ങിന് സമാനമായ 1,000 ഫോളോവേഴ്‌സ് നിബന്ധന കൊണ്ടുവന്നിരുന്നു. എന്നാൽ യൂട്യൂബ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ 50-ൽ താഴെ സബ്‌സ്‌ക്രൈബേഴ്‌സുള്ളവരെ പോലും ലൈവ് ചെയ്യാൻ അനുവദിക്കുന്നുണ്ട്.

ലൈവ് ഫീച്ചർ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ 1,000 ഫോളോവേഴ്‌സ് തികയാത്തവർക്ക് അതിനുള്ള ഓപ്ഷൻ ലഭ്യമല്ലെന്ന് കാണിക്കുന്ന ഒരു സന്ദേശം സ്ക്രീനിൽ തെളിഞ്ഞുവരും. ഈ മാറ്റത്തിന് പിന്നിലെ കാരണം മെറ്റ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഈ നീക്കം ആളുകളെ പണം കൊടുത്ത് വ്യാജ ഫോളോവേഴ്‌സിനെ വാങ്ങാൻ പ്രേരിപ്പിക്കുമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *