
കുവൈത്തിൽ രണ്ടിടങ്ങളിലായി രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്തിലെ രണ്ടിടങ്ങളിലായി രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി. അൽ-ദിബയ്യയിലും ജഹ്റയിലുമാണ് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഫോറൻസിക് വകുപ്പിലേക്ക് മാറ്റി. രണ്ട് മരണങ്ങളുടെയും കൃത്യമായ കാരണങ്ങൾ കണ്ടെത്താനും, അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുമുള്ള അന്വേഷണങ്ങൾ ഫോറൻസിക് വകുപ്പ് നടത്തിവരികയാണ്. മരണപ്പെട്ടവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)