
ഈ രാജ്യത്ത് നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്; കുവൈറ്റിൽ പ്രതിഷേധം
കുവൈറ്റിൽ ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിൽ വർദ്ധനവ് പ്രഖ്യാപിച്ചത് പ്രതിഷേധത്തിന് കാരണമാകുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഫിലിപ്പീനോ ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ ശമ്പള പരിധി 500 ഡോളർ ആയി നിജപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസം ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുവൈറ്റ് പൗരന്മാരെ ഇതിന്റെ പ്രത്യാഘാതങ്ങൾ പ്രധാനമായും ബാധിക്കുകയെന്ന് ഡൊമസ്റ്റിക് ലേബർ ഓഫീസ് ഫെഡറേഷൻ മേധാവി ഖാലിദ് അൽ-ദഖ്നാൻ വ്യക്തമാക്കി.
കുവൈത്തിലെ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികൾക്ക് ഓരോ വർഷത്തെ ജോലിക്കും ഒരു മാസത്തിന് തുല്യമായ സേവനാനന്തര ആനുകൂല്യം നൽകുവാൻ വ്യവസ്ഥയുണ്ട്. മറ്റ് രാജ്യങ്ങളിൽ ഈ ആനുകൂല്യം ബാധകമാക്കിയിട്ടില്ല. ഇത് കൊണ്ട് തന്നെ വേതന വർദ്ധനവ് കുവൈത്തി പൗരന്മാരെയായിരിക്കും പ്രതികൂലമായി ബാധിക്കുക. പുതിയ തീരുമാനം നടപ്പിലാക്കുകയാണെങ്കിൽ, കുവൈത്തിൽ നൽകി വരുന്ന സേവനാനന്തര ആനുകൂല്യം നിർത്തലാക്കണം. ഇതുസംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം മാനവ ശേഷി സമിതി അധികൃതർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫിലിപ്പീൻ സർക്കാരിന്റെ പുതിയ തീരുമാന പ്രകാരം ഒരു ഫിലിപ്പീനോ ഗാർഹിക തൊഴിലാളിക്ക് പ്രതി മാസം 30 ദിനാർ (ഏകദേശം $100) അധികമായി ശമ്പളം നൽകണം. ഓരോ കുവൈത്തി കുടുംബങ്ങളിലും രണ്ടോ അതിൽ അധികമോ ഗാർഹിക തൊഴിലാളികൾ ഉണ്ട്. ഇത് കുവൈത്തി കുടുംബങ്ങൾക്ക് അധിക ബാധ്യതയായി പരിണമിക്കുമെന്നും അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)