
കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിൽ പരിശോധന; 52 പ്രവാസികൾ പിടിയിൽ
ഫർവാനിയയിലെ ഫ്രൈഡേ മാർക്കറ്റിൽ താമസ നിയമങ്ങൾ ലംഘിച്ച 52 പ്രവാസികൾ പിടിയിലായി. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ പബ്ലിക് സെക്യൂരിറ്റി സെക്ടറാണ് റെയ്ഡ് നടത്തിയത്.
പിടിയിലായവരെ നാടുകടത്തുന്നതിനായി അവരുടെ പേരുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. നിയമലംഘകരെയും വിവിധ കേസുകളിൽ ഉൾപ്പെട്ടവരെയും ലക്ഷ്യമിട്ടാണ് തുടർച്ചയായി ഇത്തരം പരിശോധനകൾ നടത്തുന്നത്.
നിയമവിരുദ്ധമായ തൊഴിൽ രീതികൾ തടയുക, രാജ്യത്തെ താമസ നിയമങ്ങൾ ലംഘിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് അധികാരികൾ പരിശോധനകൾ നടത്തുന്നത്. ഇത്തരം പരിശോധനകൾ തുടരുമെന്നും അവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)