
എന്തൊരു ക്രൂരത! കുവൈറ്റി പൗരനെ വാഹനം ഇടിച്ചുകയറ്റി ക്രൂരമായി കൊലപ്പെടുത്തി
kuwait citizen killed നിരവധി തവണ വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്ന് മരിച്ച നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഒരു ഗൾഫ് പൗരൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.പ്രദേശത്ത് മൃതദേഹം കണ്ടതായി ഓപ്പറേഷൻസ് റൂമിൽ ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്ന് സുരക്ഷാ സേനയും അന്വേഷകരും സ്ഥലത്തെത്തി പരിശോധന നടത്തി. മനഃപൂർവ്വം വാഹനം ഇടിപ്പിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കീഴടങ്ങിയ പ്രതി സമ്മതിച്ചു. തുടർന്ന് പബ്ലിക് പ്രോസിക്യൂഷനെ വിവരമറിയിക്കുകയും മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി റഫർ ചെയ്യുകയും ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)