
നിങ്ങൾ രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കുന്നവരാണോ? എങ്കിൽ ഫലം കൃത്യമായിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നമ്മുടെ തന്നെ ചില ജീവിത ശൈലി മൂലമാണ് പലപ്പോഴും രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കുമ്പോള്‍ ആരോഗ്യത്തേയും അല്‍പം ശ്രദ്ധിക്കണം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രക്തസമ്മര്‍ദ്ദം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും രക്തസമ്മര്‍ദ്ദത്തിന്റെ കാര്യം നിസ്സാരമാക്കരുത്. അത് പിന്നീട് ഗുരുതരമായ അവസ്ഥകളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ ഇതിനെ പരിഹാരം കാണുന്നതിന് വേണ്ടി ഇടക്കിടെ പരിശോധിക്കുന്നവരുണ്ട്. എന്നാല്‍ എങ്ങനെ കൃത്യമായ രീതിയില്‍ വീട്ടില്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കാം എന്ന് നമുക്ക് നോക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന് മുന്‍പായി നിങ്ങള്‍ മൂത്രസഞ്ചി ക്ലിയറാക്കേണ്ടതാണ്. മൂത്രമൊഴിച്ചതിന് ശേഷം മാത്രം രക്തസമ്മര്‍ദ്ദം പരിശോധിക്കുക. ഇത് കൃത്യമായ ഫലം നല്‍കുന്നു. കൂടാതെ നിങ്ങളുടെ വീട്ടില്‍ പരിശോധിക്കുമ്പോള്‍ മാനസികമായും ശാരീരികമായും അഞ്ച് മിനിറ്റെങ്കിലും ഇരുന്നതിന് ശേഷം മാത്രം പരിശോധന നടത്തേണ്ടതാണ്. എങ്കിലും നിങ്ങള്‍ക്ക് ലഭിക്കുന്ന ഫലം കൃത്യമായിരിക്കും.
പരിശോധന നടത്തുമ്പോള്‍
കൈയ്യില്‍ കഫ് ചുറ്റിയാണ് എപ്പോഴും പരിശോധന നടത്തുന്ന്. എന്നാല്‍ ഇതിന് വേണ്ടി വസ്ത്രങ്ങള്‍ക്ക് മേല്‍ ഒരിക്കലും രക്തസമ്മര്‍ദ്ദത്തിന്റെ മീറ്ററിന്റെ കഫ് ചുറ്റരുത്. ഇത് നിങ്ങളുടെ ഫലം കൃത്യമായിരിക്കണം എന്നില്ല. പലപ്പോഴും ഇത് ചെയ്തതിന് ശേഷം കൈകള്‍ സമാന്തരമായി മേശപ്പുറത്ത് വെക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല നമ്മുടെ ഹൃദയത്തിന്റെ അതേ തോതില്‍ വേണം ഈ മേശയുടെ ഉയരവുംവെക്കേണ്ടത്. എന്നാല്‍ കൃത്യമായ ഫലം ലഭിക്കുന്നതാണ്.
ഇരിക്കുമ്പോഴും ശ്രദ്ധ വേണം
എപ്പോഴും വീട്ടില്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുമ്പോള്‍ കാലുകള്‍ നിലത്ത് കുത്തി വെക്കുന്നതിനും കസേരയില്‍ പുറം ഭാഗം ചേര്‍ത്ത് ഇരിക്കുന്നതിനും ശ്രദ്ദിക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങള്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുമ്പോള്‍ എപ്പോഴും ഒരു മിനിറ്റിനിടയില്‍ രണ്ട് മൂന്ന് തവണയെങ്കിലും റീഡിംങ് എടുക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും കാലുകള്‍ തമ്മില്‍ പിണച്ച് വെച്ച് ഇരിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. അത് മാത്രമല്ല ഒരിക്കലും ബിപി പരിശോധിക്കുന്നതിന് മുന്‍പായി കാപ്പി കുടിക്കാന്‍ ശ്രദ്ധിക്കരുത്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം പരിശോധനക്ക് മുന്‍പായി ഒഴിവാക്കേണ്ടതാണ്.
മോശം സ്വഭാവം നിര്‍ത്തണം
രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി വീട്ടില്‍ പരിശോധിക്കുമ്പോള്‍ നിങ്ങള്‍ പുകവലിയും മദ്യപാനവും ഒഴിവാക്കേണ്ടതാണ്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവില്‍ മാറ്റം വരുത്തുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് വ്യായാമം ചെയ്യാതിരിക്കുന്നതിനും ശ്രദ്ധിക്കണം. അമിതമായി ഈ സമയം സംസാരിക്കരുത്. അതും നിങ്ങളുടെ പരിശോധനഫലത്തെ മോശമായി ബാധിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കൃത്യമായ പരിശോധന ഫലം ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)