
രാജ്യം ഏതുമായിക്കോട്ടെ, ഇനി സിഗ്നൽ കിട്ടുന്നില്ലെന്ന് പറയേണ്ടിവരില്ല, നെറ്റ് വർക്ക് പറ പറക്കും; സഹായിക്കാൻ ഈ ആപ്പ് മാത്രം മതി!
മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ സിഗ്നൽ ഇല്ലായ്മ, കുറഞ്ഞ ഇന്റർനെറ്റ് വേഗത, നെറ്റ്വർക്ക് കവറേജ് പ്രശ്നങ്ങൾ എന്നിവ നേരിടാത്തവർ കുറവായിരിക്കും. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നിങ്ങളുടെ ഫോണിന് ഏറ്റവും മികച്ച നെറ്റ്വർക്ക് എവിടെയാണെന്ന് കണ്ടെത്താനും സഹായിക്കുന്ന ഒരു സൗജന്യ ആപ്പാണ് OpenSignal. പരസ്യങ്ങളില്ലാത്ത ഈ ആപ്പ് നിങ്ങളുടെ മൊബൈൽ, വൈഫൈ കണക്റ്റിവിറ്റിയും സിഗ്നൽ വേഗതയും കൃത്യമായി പരിശോധിക്കാൻ സഹായിക്കുന്നു.
OpenSignal ആപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
OpenSignal ആപ്പ് നിങ്ങളുടെ ഇന്റർനെറ്റ് വേഗത അളക്കുന്നതിനായി 5 സെക്കൻഡ് ഡൗൺലോഡ്, 5 സെക്കൻഡ് അപ്ലോഡ്, പിംഗ് ടെസ്റ്റുകൾ നടത്തുന്നു. ഇതിലൂടെ സാധാരണ ഇന്റർനെറ്റ് സെർവറുകളിലെ നിങ്ങളുടെ കണക്ഷന്റെ വേഗത കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.
വേഗത കുറഞ്ഞ വീഡിയോ ബഫറിംഗ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ആപ്പിന്റെ വീഡിയോ പ്ലേബാക്ക് ടെസ്റ്റ് ഉപയോഗിക്കാം. ഇത് ഒരു 15 സെക്കൻഡ് വീഡിയോ ക്ലിപ്പ് പ്ലേ ചെയ്ത്, ലോഡ് സമയം, ബഫറിംഗ്, പ്ലേബാക്ക് വേഗത എന്നിവ തത്സമയം പരിശോധിക്കുന്നു. ഇതിലൂടെ നിങ്ങളുടെ നെറ്റ്വർക്കിൽ HD, SD വീഡിയോകൾ എത്രത്തോളം സുഗമമായി കാണാൻ സാധിക്കുമെന്ന് മനസ്സിലാക്കാം.
OpenSignal ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രധാന നേട്ടങ്ങൾ
നെറ്റ്വർക്ക് കവറേജ് മാപ്പ്: നിങ്ങളുടെ പ്രദേശത്ത് എവിടെയാണ് മികച്ച 4G, 5G സിഗ്നൽ ലഭ്യമാവുന്നതെന്ന് ലൈവ് മാപ്പിൽ കാണാൻ സാധിക്കും.
സ്പീഡ് ടെസ്റ്റ്: ഒരു ക്ലിക്കിൽ നിങ്ങളുടെ ഡാറ്റാ വേഗത എത്രയാണെന്ന് കൃത്യമായി അറിയാൻ സാധിക്കും.
കാരിയർ താരതമ്യം: എയർടെൽ, ജിയോ, വോഡഫോൺ തുടങ്ങിയ വിവിധ നെറ്റ്വർക്ക് ദാതാക്കളെ തമ്മിൽ അവരുടെ സിഗ്നൽ ശക്തിയും വേഗതയും അടിസ്ഥാനമാക്കി താരതമ്യം ചെയ്യാം.
സിഗ്നൽ ട്രാക്കിംഗ്: നിങ്ങളുടെ മൊബൈൽ സിഗ്നൽ എങ്ങനെയാണെന്ന് തത്സമയം നിരീക്ഷിക്കാം.
മെച്ചപ്പെട്ട ഉപയോഗം: മോശം നെറ്റ്വർക്ക് ഉള്ള സ്ഥലങ്ങൾ മുൻകൂട്ടി മനസ്സിലാക്കി മികച്ച കണക്ഷൻ ഉള്ള ഇടങ്ങളിൽ നിൽക്കാൻ ഇത് നിങ്ങളെ സഹായിക്കും. അതുവഴി ഡാറ്റാ വേസ്റ്റ് ആകുന്നത് ഒഴിവാക്കാം.
OpenSignal എങ്ങനെ ഉപയോഗിച്ചു തുടങ്ങാം?
നിങ്ങളുടെ ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് OpenSignal ആപ്പ് ഡൗൺലോഡ് ചെയ്യുക.
ആപ്പ് തുറന്ന് ആവശ്യമായ ലൊക്കേഷൻ, നെറ്റ്വർക്ക് അക്സസ് അനുമതികൾ നൽകുക.
ഇപ്പോൾ നിങ്ങൾക്ക് സ്പീഡ് ടെസ്റ്റ് നടത്താനും കവറേജ് മാപ്പ് പരിശോധിക്കാനും സിഗ്നൽ ട്രാക്ക് ചെയ്യാനും സാധിക്കും.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം
https://play.google.com/store/apps/details?id=com.staircase3.opensignal&hl=en
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

പ്രവാസികളെ കീശയിലെ കാശ് പോകാതെ ടിക്കറ്റെടുക്കാം; വിമാന സമയവും കുറഞ്ഞ ടിക്കറ്റ് നിരക്കും വിരൽത്തുമ്പിൽ, ഇനി ഈ ആപ്പ് മാത്രം മതി
നിങ്ങൾക്ക് യാത്ര ചെയ്യാൻ താൽപര്യമുണ്ടോ? യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഇനിമുതൽ സ്കോട്ട്ലൻഡിലെ എഡിൻബർഗ് ആസ്ഥാനമായുള്ള ട്രാവൽ ഏജൻസിയായ സ്കൈസ്കാനർ (Skyscanner) സഹായിക്കും. യാത്ര ആസൂത്രണം ചെയ്യുന്നവർക്കായി ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, വാഹനങ്ങൾ എന്നിവ ബുക്ക് ചെയ്യാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് സ്കൈസ്കാനർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്കായി 30-ലധികം ഭാഷകളിൽ വിവരങ്ങൾ ഈ സൈറ്റിൽ ലഭ്യമാണ്. ആപ്ലിക്കേഷൻ ഉപയോഗിക്കാനുള്ള എളുപ്പം കാരണം 100 ദശലക്ഷത്തിലധികം ആളുകളാണ് ഇത് ഉപയോഗിക്കുന്നത്. 1200-ഓളം യാത്രാ കമ്പനികളുമായി ആപ്പ് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ, ഉപഭോക്താക്കളുടെ ബഡ്ജറ്റിനനുസരിച്ചുള്ള പാക്കേജുകളും ഹോട്ടലുകളും തിരഞ്ഞെടുക്കാൻ ഇത് സഹായിക്കുന്നു. ഓൺലൈൻ ഏജൻ്റുമാരുടെ ബയോഡേറ്റുകളും ഇതിൽ ലഭ്യമാണ്. കൂടാതെ, യാത്രാക്കൂലിയിൽ യാതൊരുവിധ അധിക നിരക്കുകളും ഈടാക്കാതെ, വെബ്സൈറ്റിൽ കാണുന്ന വില മാത്രം ഈടാക്കുന്നതിനാൽ ഇത് വിശ്വസനീയമായ സേവനം ഉറപ്പാക്കുന്നു.
സ്കൈസ്കാനർ നൽകുന്ന സേവനങ്ങൾ:
യാത്രാ വിവരങ്ങൾ: ഈ ആപ്പിലൂടെ നിങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും. ലോകമെമ്പാടുമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, അപ്പാർട്ടുമെൻ്റുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ പാക്കേജുകൾ താരതമ്യം ചെയ്ത് തിരഞ്ഞെടുക്കാനും സാധിക്കും.
ബഡ്ജറ്റ് യാത്ര: 1200-ൽ അധികം യാത്രാ കമ്പനികളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള പാക്കേജുകളും ഹോട്ടലുകളും തിരഞ്ഞെടുക്കാൻ ഇത് സഹായിക്കുന്നു.
കാർ ബുക്കിംഗ്: നിങ്ങൾ എത്തിച്ചേരുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നതിനായി കാറുകൾ വാടകയ്ക്ക് എടുക്കാനും സാധിക്കും. വാഹനത്തിൻ്റെ മോഡൽ, ഇന്ധനം, മറ്റ് വിവരങ്ങൾ എന്നിവ പരിശോധിച്ച് നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം.
സുതാര്യമായ വില: ഈ ആപ്പ് കൃത്യമായ യാത്രാക്കൂലി മാത്രമാണ് ഈടാക്കുന്നത്. മറച്ചുവെച്ച ചെലവുകളോ അധിക നിരക്കുകളോ ഉണ്ടാകില്ല.
കൂടാതെ, സ്കൈസ്കാനർ ആപ്പ് 30-ൽ അധികം ഭാഷകളിൽ ലഭ്യമാണ്. ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. അതുകൊണ്ടാണ് 100 ദശലക്ഷത്തിലധികം ആളുകൾ ഈ ആപ്പ് ഉപയോഗിക്കുന്നത്.
ആൻഡ്രോയിഡ് ഫോണിൽ ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=net.skyscanner.android.main&hl=en&gl=USഐഫോണിൽ ഡൗൺലോഡ് ചെയ്യാം https://apps.apple.com/us/app/skyscanner-travel-deals/id415458524
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)