Posted By Editor Editor Posted On

പരംമിത ത്രിപാഠി പുതിയ കുവൈത്ത് അംബാസഡർ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായ പരംമിത ത്രിപാഠിയെ (ഐഎഫ്എസ്:2001) കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡറായി നിയമിച്ചു. ഈ സ്ഥാനത്ത് നിലവിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ആദർശ് സ്വൈക സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

ഇന്ത്യൻ വിദേശകാര്യ സർവീസിൽ 2001 ബാച്ച് ഓഫീസറാണ് പരംമിത ത്രിപാഠി. ജോയിന്റ് സെക്രട്ടറി എന്ന നിലയിൽ വിദേശകാര്യ മന്ത്രാലയത്തിൽ പ്രധാന ചുമതലകൾ വഹിച്ച ശേഷമാണ് കുവൈത്തിലേക്ക് എത്തുന്നത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പരംമിത ത്രിപാഠിയുടെ നിയമനം നിർണ്ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ജയിൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 145 കിലോ മയക്കുമരുന്നുമായി ഇന്ത്യൻ പ്രവാസി സ്ത്രീ പിടിയിൽ

കുവൈറ്റിൽ സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ സ്ത്രീ അറസ്റ്റിൽ. 145 കിലോഗ്രാം തൂക്കം വരുന്ന ഹാഷിഷുമായാണ് ഇന്ത്യക്കാരിയായ സ്ത്രീ പിടിയിലായത്. ഇവർക്കൊപ്പം സെൻട്രൽ ജയിലിലേ തടവുകാരനായ ബിദൂനി സ്ത്രീയെയും സ്പോൺസറിൽ നിന്നും ഒളിച്ചോടിയ ബംഗ്ലാദേശി വനിതയെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഇന്ത്യക്കാരിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ സെൻട്രൽ ജയിലിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനും പങ്കാളികളുമായി ആശയവിനിമയം നടത്തുന്നതിനും ഉപയോഗിച്ച ഒരു മൊബൈൽ ഫോൺ തടവുകാരിയിൽ നിന്നും പിടിച്ചെടുത്തു. ജയിലിനു പുറത്ത് കഴിയുന്ന രണ്ട് സ്ത്രീകളുമായി ഏകോപനം നടത്തി താൻ മയക്കു മരുന്ന് കച്ചവടം നടത്തുന്ന കാര്യം ചോദ്യം ചെയ്യലിൽ ഇവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. . സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന നടത്തുന്ന ശൃംഖലയിലെ കണ്ണികൾ ആണ് പിടിയിലായവർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

എം.എ യൂസഫലിയെ മറികടന്ന് ജോയ് ആലുക്കാസ്; ഏറ്റവും സമ്പന്നനായ മലയാളി, ആസ്തി 59,000 കോടി രൂപ; പട്ടിക ഇങ്ങനെ

ഏറ്റവും സമ്പന്നനായ മലയാളിയായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. ലുലു ​ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഇതോടെ രണ്ടാം സ്ഥാനത്തായി. ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയാണ്. ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 6.7 ബില്യൻ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയുമായാണ് അദ്ദേഹത്തിന്റെ നേട്ടം. പട്ടികയിൽ 563-ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് 5.4 ബില്യനുമായി (47,500 കോടി രൂപ) രണ്ടാംസ്ഥാനത്ത്; റാങ്ക് 743.

ഫോബ്സ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് മലയാളികളുടെ വിവരങ്ങൾ താഴെ നൽകുന്നു. പേര്, ആസ്തി (ഡോളറിൽ), ഫോബ്സ് ലിസ്റ്റിലെ സ്ഥാനം എന്നീ ക്രമത്തിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.

-സണ്ണി വർക്കി (ജെംസ് എജ്യുക്കേഷൻ ചെയർമാൻ) : 4 ബില്യൺ, 998
-രവി പിള്ള (ആർ.പി ഗ്രൂപ്പ് ചെയർമാൻ) : 3.9 ബില്യൺ, 1015 ടി.എസ്
-കല്യാണ രാമൻ (കല്യാൺ ജ്വല്ലേഴ്സ് എം.ഡി) : 3.6 ബില്യൺ, 1102
-എസ്. ഗോപാല കൃഷ്ണൻ (ഇൻഫോസിസ് സഹസ്ഥാപകൻ) : 3.5 ബില്യൺ, 1,165
-രമേഷ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ് മേധാവി) : 3 ബില്യൺ, 1322
-സാറ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഗ്രൂപ്പ് പ്രമോട്ടർമാർ) : 2.5 ബില്യൺ വീതം, 1574
-ഷംസീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ) : 1.9 ബില്യൺ, 2006
-എസ്.ഡി ഷിബുലാൽ (ഇൻഫോസിസ് സഹസ്ഥാപകൻ) : 1.9 ബില്യൺ, 2028
-കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ) : 1.4 ബില്യൺ, 2,552

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *