
പ്രവാസികളെ നിങ്ങളറിഞ്ഞോ! നാട്ടിൽ നാളെ മുതൽ ഈ സാധനങ്ങളുടെ വില കുറയും, പട്ടിക ഇതാ
സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 5%, 18% എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളായി ചുരുക്കിയതോടെ ഒട്ടേറെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുറയും. നിലവിലുണ്ടായിരുന്ന 12%, 28% എന്നീ നികുതി നിരക്കുകൾ 5%, 18% എന്നീ സ്ലാബുകളിലേക്ക് മാറ്റിയതാണ് ഈ മാറ്റങ്ങൾക്ക് കാരണം.
വില കുറയാൻ സാധ്യതയുള്ള പ്രധാന ഉത്പന്നങ്ങൾ
ജിഎസ്ടി പരിഷ്കരണത്തിലൂടെ വില കുറയുന്ന ചില ഉത്പന്നങ്ങൾ താഴെ പറയുന്നവയാണ്:
നിത്യോപയോഗ സാധനങ്ങൾ: ഹെയർ ഓയിൽ, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഷേവിങ് ക്രീം, ബ്രെഡ്, പനീർ, നെയ്യ്, ചീസ്, പിസ്ത, ഈന്തപ്പഴം, നൂഡിൽസ് എന്നിവയുടെ നികുതി 18% ൽ നിന്ന് 5% ആയി കുറയും.
ആരോഗ്യ, ഇൻഷുറൻസ് മേഖല: 33 ജീവൻരക്ഷാ മരുന്നുകളുടെ 12% നികുതി പൂർണമായും ഒഴിവാക്കി. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് ബാധകമായിരുന്ന 18% നികുതിയും ഇനിയില്ല.
വിദ്യാഭ്യാസ ഉത്പന്നങ്ങൾ: പെൻസിൽ, നോട്ട്ബുക്ക്, മാപ്പ്, ചാർട്ട് തുടങ്ങിയ പഠനോപകരണങ്ങളെ നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കി.
വാഹനങ്ങൾ: ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. ഇവയുടെ നികുതി 28% ൽ നിന്ന് 18% ആയാണ് കുറച്ചത്.
ഇലക്ട്രോണിക്സ്, നിർമാണ ഉത്പന്നങ്ങൾ: 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ, എ.സി. എന്നിവയ്ക്കും വില കുറയും. സിമൻറ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ നികുതി 28% ൽ നിന്ന് 18% ആയി കുറച്ചതും നിർമാണ മേഖലക്ക് ഗുണം ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചില ആഡംബര വസ്തുക്കളായ പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ, പാൻ മസാല എന്നിവയ്ക്ക് 40% പ്രത്യേക നികുതി ഈടാക്കുന്നത് തുടരും. വ്യാപാരികൾ പുതിയ നികുതി നിരക്കുകൾക്കനുസരിച്ച് ബില്ലിങ് സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്തണം. പല കമ്പനികളും വില കുറച്ചുള്ള പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതൽ ഓരോ ഉത്പന്നത്തിനും വിലയിലെ കുറവ് രേഖപ്പെടുത്തി പ്രദർശിപ്പിക്കും. ഈ പരിഷ്കരണങ്ങൾ സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കാനും ജീവിതച്ചെലവ് ലഘൂകരിക്കാനും ലക്ഷ്യമിടുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്തിൽ പെറ്റമ്മയുടെ കഴുത്തറുത്ത ക്രൂരത; പ്രതി ലഹരിക്കടിമയെന്ന് സൂചന, നിർണായക വിവരങ്ങൾ പുറത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ സാദ് അൽ-അബ്ദുല്ലയിൽ അമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി ലഹരിക്ക് അടിമയാണെന്ന് റിപ്പോർട്ട്. 75 വയസ്സുള്ള മാതാവിനെ സ്വന്തം മകൻ കൊലപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മയെ മകൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം പ്രതിയായ കുവൈത്ത് പൗരൻ രക്തം പുരണ്ട കത്തി സഹിതം പോലീസിന്റെ പിടിയിലായി.
പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും കൂടുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കുകയും ചെയ്തു. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
മയക്കുമരുന്നും മദ്യവും കൈവശംവെച്ചതിന് കുവൈത്തിൽ പ്രശസ്തരായ രണ്ട് താരങ്ങൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: മയക്കുമരുന്ന്, മദ്യം എന്നിവ കൈവശം വെച്ചതിന് രണ്ട് പ്രമുഖ താരങ്ങൾ കുവൈത്തിൽ അറസ്റ്റിലായി. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സാൽമിയയിൽ നടന്ന പരിശോധനയിലാണ് അറസ്റ്റ്.
അറസ്റ്റിലായ ഒരാളിൽ നിന്ന് മയക്കുമരുന്ന്, മദ്യം, സെക്സ് ടോയ്സ് എന്നിവ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇയാളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർനടപടികൾക്കായി ഡ്രഗ് ജനറൽ ഡിപ്പാർട്ട്മെന്റിന് കൈമാറി. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ മേധാവി മേജർ ജനറൽ ഹമദ് അൽ മുനിഫിയുടെ നിർദ്ദേശ പ്രകാരമാണ് ഈ നടപടി.
അതേസമയം, അസാധാരണമായ സാഹചര്യത്തിൽ ഒരു യുവതിക്കൊപ്പം മറ്റൊരു താരവും അറസ്റ്റിലായിട്ടുണ്ട്. നിയമത്തിന് അതീതമായി ആരുമില്ലെന്നും, നിയമലംഘകർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
പേടിക്കേണ്ട, രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാം; രാത്രി യാത്രക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ കുവൈത്തും
രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതത്വമൊരുക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് ഏഴാം സ്ഥാനം. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഗാലപ്പ് കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. പട്ടികയിൽ സിംഗപ്പൂരാണ് ഒന്നാമത്.
കുവൈത്തിനെ കൂടാതെ മറ്റ് ഗൾഫ് രാജ്യങ്ങളും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. ഒമാൻ (നാല്), സൗദി അറേബ്യ (അഞ്ച്), ബഹ്റൈൻ (ഒൻപത്), യുഎഇ (പത്ത്) എന്നിവയാണ് പട്ടികയിലെ മറ്റ് ഗൾഫ് രാജ്യങ്ങൾ. ഹോങ്കോങ് (ആറ്), നോർവേ (എട്ട്) എന്നീ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്.
കർശനമായ നിയമങ്ങളും, പൊതു ഇടങ്ങളിലെ പോലീസ് സാന്നിധ്യവും, കുറഞ്ഞ കുറ്റകൃത്യ നിരക്കും കുവൈത്തിനെ രാത്രി യാത്രക്ക് സുരക്ഷിതമാക്കുന്നു. സ്ത്രീകളും കുടുംബങ്ങളും രാത്രികാലങ്ങളിൽ ഭയമില്ലാതെ യാത്ര ചെയ്യുന്നത് കുവൈത്തിലെ നിയമസംരക്ഷണ സംവിധാനങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമായി കണക്കാക്കപ്പെടുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ 75 കാരിയായ വൃദ്ധ മാതാവിനെ മകൻ കഴുത്തറത്ത് കൊന്നു
കുവൈത്തിൽ 75 കാരിയായ വൃദ്ധ മാതാവിനെ മകൻ കഴുത്തറത്ത് കൊലപ്പെടുത്തി. സാദ് അൽ-അബ്ദുല്ല പ്രദേശത്താണ് ഇന്ന് ക്രൂരമായ സംഭവം നടന്നത്. മുപ്പത് വയസ്സുള്ള മകനാണ് കൊലപാതകം നടത്തിയത്. ഇവരുടെ മകളാണ് മാതാവിനെ ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും മരണമടയുകയായിരുന്നു. പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക
പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇത് പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ പ്രവാസി കേരളീയർക്ക് ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും. ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടത്തും. പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും ലോക കേരള സഭയിൽ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘നോർക്ക കെയർ’ എന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിലേക്കുള്ള ആഗോള രജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. നവംബർ ഒന്ന് മുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തു നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം).
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)