
കുവൈത്തിൽ ശ്വാസകോശരോഗങ്ങളുടെ സീസൺ; മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ദ്ധൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിൽ അനുഭവപ്പെടുന്നത് “സഫ്രി” സീസണാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിദഗ്ദ്ധൻ ആദെൽ അൽ-സാദൂൺ അറിയിച്ചു. പ്രധാനപ്പെട്ട കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ ചില വ്യക്തികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിച്ചു വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തരീക്ഷത്തിൽ പൂമ്പൊടി കൂടുതലായി കലരുന്നതാണ് ഇതിന് കാരണം.
പ്രാദേശിക അറബി ദിനപത്രമായ അൽ-ജരീദയോട് സംസാരിക്കവെ, ഈ സമയം പ്രായമായവർക്കും കുട്ടികൾക്കും ആസ്തമ, അലർജി തുടങ്ങിയ രോഗങ്ങളുള്ളവർക്കും പ്രത്യേകിച്ചും ശ്രദ്ധ ആവശ്യമാണെന്ന് അൽ-സാദൂൺ വിശദീകരിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് അദ്ദേഹം ചില നിർദേശങ്ങൾ നൽകി. തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ശക്തമായ കാറ്റുള്ളപ്പോൾ പുറത്തുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുക എന്നിവ മുൻകരുതലെടുക്കുന്നതിൽ പ്രധാനമാണ്.
മഴക്കാലം ആരംഭിക്കുന്നതോടെ “സഫ്രി” സീസൺ അവസാനിക്കും. മഴ അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മലിനീകരണങ്ങളും കഴുകിക്കളഞ്ഞ് കാലാവസ്ഥ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ ഗാര്‍ഹിക തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; പ്രതിക്ക് 14 വർഷം തടവ്
കുവൈറ്റിൽ ഗാര്‍ഹിക തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടുമുറ്റത്തു കുഴിച്ചിട്ട കേസിൽ പൗരന് 14 വർഷം തടവ് വിധിച്ചു കോടതി. സാദ് അൽ-അബ്ദുള്ളയിലെ വീട്ടുമുറ്റത്താണ് കൊലപാതകശേഷം മൃതദേഹം കുഴിച്ചിട്ടത്. പ്രതിയുടെ മാനസിക നില വിലയിരുത്തുന്നതിനായി സൈക്യാട്രിക് ആശുപത്രിയിലേക്ക് അയച്ച ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. കൂടാതെ, കൊലപാതകം മറച്ചുവെച്ചതിനും അധികാരികളെ അറിയിക്കാത്തതിനും പ്രതിയുടെ പിതാവ്, സഹോദരൻ, വിദേശിയായ ഭാര്യ എന്നിവർക്ക് ഒരു വർഷം തടവും കഠിനാധ്വാനവും കോടതി ശിക്ഷയായി വിധിച്ചു.
നേരത്തെ, പ്രതിയുടെ സഹോദരനും വിദേശിയായ ഭാര്യയും കൊലപാതകം മറച്ചുവെച്ചതിന് കുറ്റക്കാരാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. പ്രതിയെയും മറ്റ് ചിലരെയും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാത്തതിനും മരിച്ചയാളോടുള്ള ബഹുമാനം കാണിക്കാത്തതിനും കസ്റ്റഡിയിൽ വെക്കാൻ ഉത്തരവിട്ടിരുന്നു. അതേസമയം, ഈദ് അൽ-ഫിത്റിന്റെ ആദ്യ ദിവസം മരുഭൂമിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വിചാരണ ഒക്ടോബർ 13-ലേക്ക് മാറ്റി. പ്രതിഭാഗം അഭിഭാഷകർ വാദം കേൾക്കുന്ന മുറിയിൽ നിന്ന് ഇറങ്ങിപ്പോയതിനെ തുടർന്നാണ് പുതിയ അഭിഭാഷകനെ നിയമിക്കാൻ കോടതി തീരുമാനിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ “സഫ്രി” സീസൺ; ഈ രോഗങ്ങൾ വരാൻ സാധ്യതയേറെ; ശ്രദ്ധിക്കാം ഈകാര്യങ്ങൾ
കുവൈറ്റ് നിലവിൽ “സഫ്രി” സീസണിലൂടെയാണ് കടന്നുപോകുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞനായ ആദേൽ അൽ-സാദൂൺ സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകടമാകുന്ന ഒരു പരിവർത്തന കാലഘട്ടമാണിത്. പൂമ്പൊടി സാന്നിധ്യം വർദ്ധിക്കുന്നതിനാൽ ഈ സമയത്ത് ചില വ്യക്തികളിൽ ശ്വസന രോഗങ്ങൾ പടരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല പ്രദേശങ്ങളിലും ഇപ്പോൾ ഈ പ്രതിഭാസം പ്രകടമാണ്.
പ്രായമായവർക്കും കുട്ടികൾക്കും ആസ്ത്മ, അലർജി എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും ഈ കാലഘട്ടം പ്രത്യേകിച്ചും സെൻസിറ്റീവ് ആണെന്ന് വിശദീകരിച്ചു. ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിന് തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ശക്തമായ കാറ്റുള്ളപ്പോൾ പുറത്തെ പ്രവർത്തനങ്ങൾ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം പൊതുജനങ്ങളെ ഉപദേശിച്ചു. “സഫ്രി” സീസൺ സാധാരണയായി മഴക്കാലം ആരംഭിക്കുന്നതോടെ അവസാനിക്കുമെന്നും ഇത് അന്തരീക്ഷം ശുദ്ധീകരിക്കാനും മലിനീകരണം കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)