കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തുടരുന്നതോടെ കുവൈത്ത് ദീനാറിന് റെക്കോഡ് വില. ചൊവ്വാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വലിയ തോതിൽ ഇടിഞ്ഞു. ഇതിന്റെ ഫലമായി ഒരു കുവൈത്ത് ദീനാറിന് 290 രൂപക്ക് മുകളിലെത്തി.
ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്ക് യു.എസ് ഉയർന്ന താരിഫ് ഏർപ്പെടുത്തിയതും ഇന്ത്യ-യു.എസ് വ്യാപാര ചർച്ചകളിലെ അനിശ്ചിതത്വവുമാണ് രൂപയുടെ ഇടിവിന് പ്രധാന കാരണം. എച്ച്-1ബി വിസ ഫീസ് വർധിപ്പിച്ച യു.എസ് തീരുമാനവും രൂപക്ക് തിരിച്ചടിയായി.
വിദഗ്ധരുടെ അഭിപ്രായത്തിൽ രൂപയുടെ മൂല്യം ഇനിയും താഴാൻ സാധ്യതയുണ്ട്. കുവൈത്ത് ദീനാറിന് പുറമെ യു.എ.ഇ ദിർഹം, സൗദി റിയാൽ, ഖത്തറി റിയാൽ, ബഹ്റൈൻ ദീനാർ, ഒമാനി റിയാൽ തുടങ്ങിയ മറ്റ് ജി.സി.സി കറൻസികളുടെ വിനിമയ നിരക്കും ഉയർന്നിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്തിലെ ഈ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക
കുവൈത്തിലെ അൽ-ഗൗസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു. പുതിയ റൗണ്ടെബൗട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് അൽ-ഗൗസ് സ്ട്രീറ്റ് ഭാഗികമായി അടച്ചത്. അൽ-ഗൗസ് സ്ട്രീറ്റിൽ നിന്ന് ഫഹാഹീൽ ഭാഗത്തേക്കുള്ള റോഡാണ് ഇന്ന് വൈകുന്നേരം മുതൽ അടച്ചതെന്ന് റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു.
ഖലീഫ അൽ-ജാരി സ്ട്രീറ്റ് 210-മായി അൽ-ഗൗസ് സ്ട്രീറ്റ് കൂടിച്ചേരുന്ന ഭാഗത്താണ് പുതിയ റൗണ്ടെബൗട്ട് നിർമ്മിക്കുന്നത്. ഇത് ഗതാഗതം കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് പകരം റൂട്ട് ഉപയോഗിക്കാം. ഗ്യാസ് സ്റ്റേഷന് എതിർവശത്തുള്ള റൗണ്ടെബൗൾ വഴി യാത്ര ചെയ്യുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ യാത്രക്കാർ സഹകരിക്കണമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ “സഫ്രി” സീസൺ; ഈ രോഗങ്ങൾ വരാൻ സാധ്യതയേറെ; ശ്രദ്ധിക്കാം ഈകാര്യങ്ങൾ
കുവൈറ്റ് നിലവിൽ “സഫ്രി” സീസണിലൂടെയാണ് കടന്നുപോകുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞനായ ആദേൽ അൽ-സാദൂൺ സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകടമാകുന്ന ഒരു പരിവർത്തന കാലഘട്ടമാണിത്. പൂമ്പൊടി സാന്നിധ്യം വർദ്ധിക്കുന്നതിനാൽ ഈ സമയത്ത് ചില വ്യക്തികളിൽ ശ്വസന രോഗങ്ങൾ പടരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല പ്രദേശങ്ങളിലും ഇപ്പോൾ ഈ പ്രതിഭാസം പ്രകടമാണ്.
പ്രായമായവർക്കും കുട്ടികൾക്കും ആസ്ത്മ, അലർജി എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും ഈ കാലഘട്ടം പ്രത്യേകിച്ചും സെൻസിറ്റീവ് ആണെന്ന് വിശദീകരിച്ചു. ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിന് തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ശക്തമായ കാറ്റുള്ളപ്പോൾ പുറത്തെ പ്രവർത്തനങ്ങൾ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം പൊതുജനങ്ങളെ ഉപദേശിച്ചു. “സഫ്രി” സീസൺ സാധാരണയായി മഴക്കാലം ആരംഭിക്കുന്നതോടെ അവസാനിക്കുമെന്നും ഇത് അന്തരീക്ഷം ശുദ്ധീകരിക്കാനും മലിനീകരണം കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c