
പ്രിന്ററുകളും വ്യാജ നോട്ട് കെട്ടുകളും ; കുവൈത്തിൽ കള്ളനോട്ട് നിർമ്മാണകേന്ദ്രത്തിൽ റെയ്ഡ്
ഖൈത്താൻ പോലീസ് സ്റ്റേഷനിൽ ലഭിച്ച അജ്ഞാത സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുവൈത്തിൽ കള്ളനോട്ട് അടിക്കുന്ന സംഘം പിടിയിലായി. അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി കുറ്റസമ്മതം നടത്തുകയും, രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ താൻ ഈ വ്യാജ നോട്ടുകൾ വിതരണം ചെയ്തതായി സമ്മതിക്കുകയും ചെയ്തു. സബാഹ് അൽ-അഹ്മദ് പ്രദേശത്തുള്ള സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഷാലെറ്റിൽ വെച്ചാണ് ഇയാൾ കള്ളനോട്ടുകൾ നിർമ്മിച്ചിരുന്നത്.
തുടർന്ന് ഷാലെറ്റിൽ നടത്തിയ പരിശോധനയിൽ പോലീസിനെ ഞെട്ടിച്ച കണ്ടെത്തലുകളുണ്ടായി. സ്കാനറുകൾ ഘടിപ്പിച്ച 20-ൽ അധികം പ്രിന്ററുകൾ, ഡസൻ കണക്കിന് അച്ചടി യന്ത്രങ്ങൾ (മിഷീനുകൾ), പേപ്പറുകൾ, രാസവസ്തുക്കൾ എന്നിവ കണ്ടെടുത്തു. അതോടൊപ്പം, ആയിരക്കണക്കിന് പ്രിന്റ് ചെയ്ത് തയ്യാറാക്കിയ വ്യാജ നോട്ടുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ഗൾഫിലെ ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസിൽ നിരവധി ഒഴിവുകൾ; വാക്ക് ഇൻ ഇന്റർവ്യൂ വിവരങ്ങൾ ഇതാ
അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.
കുവൈത്തിൽ നൂറിലധികം നിയമങ്ങൾ പരിഷ്കരിക്കുന്നു; എന്തൊക്കെ മാറ്റങ്ങൾ വരും? പ്രവാസികളെ ഏങ്ങനെ ബാധിക്കും?
കുവൈത്ത് സിറ്റി:കുവൈത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുംവിധം നൂറിലേറെ നിയമനിർമ്മാണത്തിന് രാജ്യം തയ്യാറെടുക്കുന്നു. ദേശീയ അഭിലാഷങ്ങൾക്കനുസൃതമായി നിലവിലുള്ള നിയമങ്ങൾ അവലോകനം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സമഗ്രമായ ഒരു പദ്ധതിയുടെ ഭാഗമായാണ് ഈ സുപ്രധാന നീക്കം.
നിയമനിർമ്മാണ സംവിധാനത്തെ ആധുനികവൽക്കരിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ സവിശേഷതകൾ വിശദീകരിച്ചുകൊണ്ട് നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ-സുമൈത് കഴിഞ്ഞ ദിവസം മന്ത്രിസഭയിൽ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. ‘നിയമത്തെ ആധുനികവൽക്കരിക്കുക, ലളിതവൽക്കരിക്കുക’ എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള കൃത്യമായ രീതിശാസ്ത്രം അനുസരിച്ചായിരിക്കും ഈ പരിഷ്കാരങ്ങൾ.
പദ്ധതിയുടെ ലക്ഷ്യങ്ങൾ:
പ്രാഥമിക ലക്ഷ്യം: 24 മാസത്തെ കാലയളവിനുള്ളിൽ നിലവിലുള്ള നിയമങ്ങളുടെ 25 ശതമാനം (ഏകദേശം 245 നിയമങ്ങൾ) അവലോകനം ചെയ്യുക എന്നതാണ്.
ഒന്നാം ഘട്ടം (12 മാസത്തിനുള്ളിൽ): രാജ്യത്ത് നിലവിലുള്ള 983 നിയമങ്ങളിൽ 98 എണ്ണത്തിന്റെ അവലോകനം പൂർത്തിയാക്കുക.
പുരോഗതി: നിലവിൽ 181 ഓളം നിയമങ്ങൾ വെറും എട്ട് മാസത്തിനുള്ളിൽ അവലോകനം ചെയ്തിട്ടുണ്ട്.
അടുത്ത ലക്ഷ്യം: 2026 ഡിസംബറോടെ 150 നിയമങ്ങളുടെ കൂടി അവലോകനം പൂർത്തിയാക്കുക.
സാമൂഹികം, സാമ്പത്തികം, ക്രിമിനൽ എന്നീ വിഭാഗങ്ങളിൽ പെട്ട നിയമനിർമ്മാണങ്ങളാണ് പരിഷ്കരിക്കുന്നത്. രാജ്യത്തെ വിനോദസഞ്ചാരം, വാണിജ്യം തുടങ്ങിയ മേഖലകളിൽ സന്ദർശകരെ ആകർഷിക്കുന്നതിനു നിലവിൽ തടസ്സമായി നിൽക്കുന്ന ഒട്ടേറെ നിരോധനങ്ങൾ പുതിയ നിയമനിർമ്മാണത്തിലൂടെ നീക്കം ചെയ്യുമെന്നാണ് സൂചന. ഈ നിയമപരിഷ്കാരം കുവൈത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്തിൽ രാജ്യവ്യാപക ട്രാഫിക് പരിശോധന: ആയിരക്കണക്കിന് നിയമലംഘനങ്ങളും നൂറോളം അറസ്റ്റും
കുവൈത്ത് സിറ്റി: രാജ്യത്തെ റിങ് റോഡുകളിലും എക്സ്പ്രസ് വേകളിലും ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ ട്രാഫിക് പരിശോധനാ കാമ്പയിനിൽ 5,834 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 153 പേർ അറസ്റ്റിലായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കാനും റോഡുകളിലെ ഗതാഗതപ്രവാഹം സുഗമമാക്കാനുമുള്ള മന്ത്രാലയത്തിന്റെ നിലവിലുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ (ഹൈവേ ഡിപ്പാർട്ട്‌മെന്റ്) നേതൃത്വത്തിൽ ഈ പരിശോധനാ കാമ്പയിൻ നടത്തിയത്.
പ്രധാന കണ്ടെത്തലുകൾ:
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, നിയമലംഘകരെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സുരക്ഷാ, ട്രാഫിക് പട്രോളിംഗ് സംഘങ്ങളെ വ്യാപകമായി വിന്യസിച്ചു.
5,834 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി.
താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 153 പേർ അറസ്റ്റിലായി.
തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിന് 10 പേരെയും മറ്റ് വിവിധ കുറ്റകൃത്യങ്ങൾക്ക് 5 പേരെയും കസ്റ്റഡിയിലെടുത്തു.
നീതിന്യായ വിഭാഗം ആവശ്യപ്പെട്ട 47 വാഹനങ്ങൾ പിടിച്ചെടുത്തു.
മയക്കുമരുന്നും ലഹരിവസ്തുക്കളും കൈവശം വെച്ചതിന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
ട്രാഫിക് നിയമലംഘനങ്ങൾക്ക് രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ഒരാളെ മുൻകരുതൽ തടങ്കലിലേക്ക് മാറ്റുകയും ചെയ്തു.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ, ട്രാഫിക് പദ്ധതികൾ നടപ്പാക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം ഉറപ്പിച്ചു പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും സഹകരണത്തെ അഭിനന്ദിച്ച മന്ത്രാലയം, നിയമലംഘനങ്ങളോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി ഹോട്ട്‌ലൈനായ 112-ൽ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ അഴിമതിക്കാർക്കെതിരെയും താമസവിലാസങ്ങൾ വ്യാജമായി നിർമിക്കുന്നവർക്കെതിരെയും നടപടി ശക്തം
അഴിമതിക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി, പണത്തിനുവേണ്ടി താമസ വിലാസങ്ങൾ തിരുത്തുകയും കൃത്രിമം കാണിക്കുകയും ചെയ്ത ഒരു സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി, പൊതുഫണ്ട് ദുരുപയോഗം എന്നിവ തടയാനായി നടത്തുന്ന തുടർ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ സംഘത്തിലെ ഒരംഗം തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ‘താമസ വിലാസം മാറ്റാനുള്ള’ അപേക്ഷകൾ പ്രോസസ്സ് ചെയ്യുകയായിരുന്നു. ഇതിനായി കൂട്ടാളികളുടെ സഹായത്തോടെ ഓരോ ഇടപാടിനും 120 ദിനാർ വരെ ഈടാക്കിയിരുന്നു. നിയമപരമായ ഉടമസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ, തെറ്റായ വിവരങ്ങളും വ്യാജ ഒപ്പുകളും ഉപയോഗിച്ചാണ് ഈ ഇടപാടുകൾ സിസ്റ്റത്തിൽ രേഖപ്പെടുത്തിയിരുന്നത്. സംശയം ഒഴിവാക്കാൻ പണം കൈപ്പറ്റിയിരുന്നത് പരോക്ഷ മാർഗങ്ങളിലൂടെയായിരുന്നു. ഇതിൽ മൂന്നാം കക്ഷികളുടെ ബാങ്ക് പേയ്‌മെന്റ് ലിങ്കുകൾ ഉപയോഗിക്കുക, പണം നൽകാതെ ഭക്ഷണ സാധനങ്ങൾ വാങ്ങുക തുടങ്ങിയ രീതികൾ ഉൾപ്പെടുന്നു. നിയമപരമായ അനുമതി നേടിയ ശേഷം, ഈ നിയമവിരുദ്ധ ഇടപാടുകളിൽ പങ്കെടുത്ത പ്രതികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വ്യാജരേഖകളുമായി ബന്ധപ്പെട്ട ചില രേഖകളും, നിയമവിരുദ്ധമായി സമ്പാദിച്ചതെന്ന് കരുതുന്ന 5,000 ദിനാർ പണവും പിടിച്ചെടുത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)