60 വയസും അതിൽ കൂടുതലുമുള്ള ബിരുദധദാരികളല്ലാത്ത പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്‌ക്ക് പുറമെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുമതി നൽകിയിരുന്നു. എന്നാൽ
രാജ്യത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്തതും ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് അംഗീകരിക്കാത്തതുമായ കമ്പനികളില്‍ നിന്നുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അംഗീകരിക്കില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. ഇത്തരത്തിലുള്ള കമ്പനികൾ താമസ രേഖ പുതുക്കുന്നതിനായി ആരോഗ്യ ഇൻഷുറൻസ് നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഇത്തരം ഇൻഷുറൻസ് കമ്പനികൾ നൽകിയ രേഖകൾ അംഗീകരിക്കില്ല. വര്‍ബ ഇൻഷുറൻസ് മാത്രമാണ് ഇപ്പോള്‍ ആരോഗ്യ ഇൻഷുറൻസ് പോളിസി നല്‍കുന്നത്. താമസ രേഖ പുതുക്കുന്നതിനായി 250 ദിനാറും ആരോഗ്യ ഇൻഷുറൻസും മാനവ ശേഷി സമിതിയുടെ ഓൺ ലൈൻ സംവിധാനം വഴി അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷക്ക് അംഗീകാരം ലഭിച്ചാല്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിസ ഓട്ടോമേറ്റഡ് സിസ്റ്റം വഴി താമസ രേഖ പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo