40 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് ആരംഭിച്ചതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. ഈ പ്രായക്കാർക്ക് വാക്സിനേഷൻ സെന്റർ നൽകുന്ന മുൻകൂർ അപ്പോയിന്റ്മെന്റ് തീയതി ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം, ചൊവ്വാഴ്ച ഉച്ചവരെ മൂന്ന് ഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകളുടെ എണ്ണം, 749,822 ആയിരുന്നു. യാത്ര ചെയ്ത് 72 മണിക്കൂറിനുള്ളിൽ തിരിച്ചെത്തിയാൽ കുവൈറ്റ് നൽകിയ അതേ ‘പിസിആർ’ സർട്ടിഫിക്കറ്റുമായി യാത്രക്കാരന് യാത്ര ചെയ്യാമെന്നും മടങ്ങാമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സാമ്പിൾ എടുത്തതു മുതൽ തിരികെയുള്ള ടിക്കറ്റ് രജിസ്റ്റർ ചെയ്യുന്ന തീയതി വരെയുള്ള യാത്രാ കാലയളവ് 72 മണിക്കൂർ ആയിരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo