കുവൈറ്റലെ വടക്കൻ മേഖലയിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിന് സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് പാർലിമെന്റ് അംഗം അഹമ്മദ് ഹദ്യാൻ അൽ അൻസിയുടെ നിർദേശം അംഗീകരിച്ചു. മുനിസിപ്പൽ കൗൺസിൽ ഈകാര്യം തീരുമാനിച്ചതായി മന്ത്രി ഡോ. റാണ അൽ ഫാരിസ് അറിയിച്ചു. ജനുവരി 10ന് നടന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ പൊതു വിപണികളുടെ നിയന്ത്രണം സംബന്ധിച്ച കരട് മന്ത്രിതല തീരുമാനത്തിന് അംഗീകാരം നൽകാനും കൗൺസിൽ തീരുമാനിച്ചു. കൂടാതെ പള്ളികളിലും സ്‌കൂളുകളിലും പൊതു കെട്ടിടങ്ങളിലും നിന്നുള്ള മലിനമായ വെള്ളം പുനരുപയോഗം ചെയ്യുന്നതിന്റെ ഭാഗമായി തോട്ടങ്ങളിലും ജലസേചനം നടത്തുന്നതിനും മറ്റുമായി ഈ വെള്ളം ഉപയോഗിക്കണമെന്നുമുള്ള മഹ അൽ ബാഗ്ലിയുടെ നിർദ്ദേശം അംഗീകരിക്കാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF