ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 60 വയസ്സിന് മുകളിൽ പ്രായമുള്ള 68,000 പ്രവാസികൾ കുവൈറ്റിൽ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നതായി റിപ്പോർട്ട്. ഇതിൽ 27,600 പേർ 65 വയസ്സിനു മുകളിലുള്ളവരാണ്. 60 വയസ്സിനു മുകളിലുള്ള 5,040 സ്ത്രീകളും, പുരുഷന്മാരും സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 3,643 പേർ 60 നും 64 നും ഇടയിൽ പ്രായമുള്ളവരും, 1,397 പേർ 65 വയസ്സിനു മുകളിലുള്ളവരുമാണ്. 60 വയസ്സിനു മുകളിലുള്ള 63,000 സ്ത്രീകളും പുരുഷന്മാരുമാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 36,700 പേർ 60 നും 64 നും ഇടയിൽ പ്രായമുള്ളവരും 26,200 പേർ 65 വയസ്സിനു മുകളിലുള്ളവരുമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22
Home
Kuwait
കുവൈറ്റിൽ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നത് 68000 ലധികം 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾ