കാലഹരണപ്പെട്ട മൊബൈൽ ഐഡി ആപ്ലിക്കേഷനെ കുറിച്ച് അവകാശപ്പെടുന്ന ഡാറ്റ അഭ്യർത്ഥിച്ച് അയയ്ക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ ഡാറ്റ അഭ്യർത്ഥിച്ചു കൊണ്ടുള്ള ലിങ്കുകൾ PACI അയയ്ക്കുന്നില്ല. വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും, സിവിൽ ഐഡിയുടെ കാലഹരണപ്പെടുന്നതുമായി പറഞ്ഞ് അയക്കുന്ന ലിങ്കുകൾ ഓപ്പൺ ചെയ്യരുതെന്നും അധികൃതർ അറിയിച്ചു. വ്യാജ സന്ദേശങ്ങൾ സ്വീകരിക്കുന്നയാളെ ലിങ്കിൽ ക്ലിക്ക് ചെയ്യാനും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും പ്രേരിപ്പിക്കും. ഇത്തരത്തിലുള്ള ആൾമാറാട്ട സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പൗരന്മാർക്കും, താമസക്കാർക്കും മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Home
Kuwait
മൊബൈൽ ഐഡി കാലഹരണപ്പെട്ടുവെന്ന് അവകാശപ്പെട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി പിഎസിഐ