കുവൈറ്റിൽ ഏഴുകിലോ ലിറിക്ക പൗഡറും, 10,000 മയക്കുമരുന്ന് ഗുളികകളും കൈവശം വെച്ചതിന് മൂന്നുപേരെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരിൽ രണ്ടു പേർ ബിദൂനികളും ഒരാൾ സൗദി പൗരനും ആണ്. കബദ് ഏരിയയിലെ ഒരു ജാക്കൂറിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതൽ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd