അഹമ്മദി, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലെ താമസക്കാർക്ക് വൈദ്യപരിശോധന നടത്താൻ മെഡിക്കൽ കൗൺസിലിന്റെ പ്രത്യേക വിഭാഗം തുറക്കാൻ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. മെഡിക്കൽ കൗൺസിലിന്റെ പ്രധാന കെട്ടിടത്തിന്റെ തിരക്ക് കുറയ്ക്കുന്നതിനും, കാര്യങ്ങൾ സുഗമമാക്കുന്നതിനുമുള്ള ആദ്യ ഘട്ടമായാണ് ഡിപ്പാർട്ട്‌മെന്റ് അടുത്ത ആഴ്‌ച ആദ്യം ഫ്യൂനൈറ്റീസ് സെന്ററിൽ രോഗികളെ സ്വീകരിക്കുന്നത്. ജോലി വികസിപ്പിക്കുന്നതിനും താമസക്കാരെയും പൗരന്മാരെയും അവരുടെ താമസ സ്ഥലങ്ങളിൽ തന്നെ വൈദ്യസഹായം സാധ്യമാകുന്നതിന് മറ്റ് കേന്ദ്രങ്ങൾ ഉടൻ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa