വീടിന്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു

കുവൈറ്റിലെ അൽ ഷുഹാദ മേഖലയിൽ പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിന്റെ ഭിത്തി തകർന്ന് വീട്ടുജോലിക്കാരി മരിച്ചു. ഇടിഞ്ഞ ഭാഗത്തെ കല്ലുകൾ മുഴുവൻ തെറിച്ച് വീണതിനാൽ വളരെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്സ്, റെസ്ക്യൂ…

ഗ്രാൻഡ് മസ്ജിദിന്റെ പ്രധാന പ്രാർത്ഥനാ ഹാളിൽ തറാവിഹ് അല്ലെങ്കിൽ ഖിയാം പ്രാർത്ഥനകൾ പാടില്ല

സംസ്ഥാനത്തെ ഗ്രാൻഡ് മോസ്‌കിലെ പ്രധാന പ്രാർത്ഥനാ ഹാളിൽ ഈ വർഷം തറാവിഹ്, ഖിയാം പ്രാർത്ഥനകൾ നടക്കില്ലെന്ന് ഔഖാഫ് മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രാർത്ഥനാ ഹാളിന്റെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടന്നുവരികയാണെന്നും…

വ്യാജ റമദാൻ ചാരിറ്റബിൾ പദ്ധതികൾ സൂക്ഷിക്കുക

വിശുദ്ധ റമദാൻ മാസത്തെ ചൂഷണം ചെയ്ത് മതവികാരം വ്രണപ്പെടുത്തി പണം സമ്പാദിക്കുന്നതിനെതിരെ പൗരന്മാർക്കും താമസക്കാർക്കും ചാരിറ്റബിൾ സൊസൈറ്റീസ് ആൻഡ് ചാരിറ്റബിൾ അസോസിയേഷൻസ് വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ-അജ്മി മുന്നറിയിപ്പ് നൽകി.…

റമദാനിൽ സ്കൂളുകളുടെ സമയം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

സ്വകാര്യ അറബ് സ്‌കൂളുകൾക്ക് പുറമെ കിന്റർഗാർട്ടൻ, പൊതുവിദ്യാഭ്യാസം, സ്‌പെഷ്യൽ എജ്യുക്കേഷൻ, മതപരമായ സ്‌കൂളുകൾ എന്നിവയുടെ വിശുദ്ധ റമദാനിലെ സ്‌കൂൾ സമയം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അലി അൽ യാക്കൂബ്…

കുവൈറ്റിൽ റമദാനിന്റെ ആദ്യ ദിനം ഏപ്രിൽ 3-ന്

കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തിന്റെ ആരംഭം ഏപ്രിൽ 3 ഞായറാഴ്ച ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സദൂൻ പറഞ്ഞു. ഏപ്രിൽ 2 ശനിയാഴ്ച വൈകുന്നേരം ചന്ദ്രക്കല നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും, എന്നാൽ…

ജഹ്‌റ റിസർവിൽ പതിനായിരത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

കുവൈറ്റിലെ വൈവിധ്യവും, ഹരിതാഭ വിസ്തൃതിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സംരക്ഷണ മേഖലയായ ജഹറ റിസർവിൽ പതിനായിരത്തോളം സിദർ വൃക്ഷത്തൈകൾ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നട്ടുപിടിപ്പിച്ചു. ജഹറ റിസർവ് ഡയറക്ടർ ബോർഡ്‌…

കുവൈറ്റ്‌ പ്രവാസിയായിരുന്ന മലയാളി നഴ്സും, മക്കളും ഓസ്ട്രേലിയയിൽ മരിച്ച നിലയിൽ

കുവൈറ്റ് മുൻ പ്രവാസിയായിരുന്ന മലയാളി നഴ്സിനെയും, രണ്ടുമക്കളെയും ഓസ്ട്രേലിയയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പുത്തൻതെരുവ് പഴയിടത്ത് പടിഞ്ഞാറ്റേതിൽ തോമസ് മറിയാമ്മ ദമ്പതികളുടെ മകൾ ജാസ്മിനും രണ്ടു മക്കളുമാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ…

കുവൈത്തിൽ ക്ഷയ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

2020 ലെ കണക്കുകൾ പ്രകാരം കുവൈറ്റിൽ ക്ഷയ രോഗം ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ക്ഷയ രോഗത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾ ഫലം കണ്ടതായി ആരോഗ്യ മന്ത്രാലയത്തിലെ ട്യൂബർകുലോസിസ് കൺട്രോൾ യൂണിറ്റ്…

കുവൈറ്റിൽ ആശുപത്രികളിൽ പിസിആർ പരിശോധന ഒഴിവാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

കോവിഡ് വ്യാപനം കുറഞ്ഞു വരികയും, രാജ്യം പഴയ ജീവിത രീതിയിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പിസിആർ പരിശോധന ഒഴിവാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് കേസുകൾ വളരെയേറെ കുറഞ്ഞതോടെയാണ് കൂടുതൽ…

കുടുംബ സന്ദർശക വിസ; സർക്കുലർ പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും വിസ അനുവദിക്കുന്നതിൽ കാലതാമസം

കുവൈറ്റിൽ കുടുംബ സന്ദർശക വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സർക്കുലർ പുറപ്പെടുവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും വിസ നൽകുന്നത് ഇതുവരെ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. കോവിഡിനെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ മാസം…

ജാബിർ വാക്സിനേഷൻ സെന്റർ ഭക്ഷ്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ കേന്ദ്രമായി മാറ്റാൻ ആലോചന

കുവൈറ്റിലെ ജാബിർ ബ്രിഡ്ജ് വാക്സിനേഷൻ സെന്റർ ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ആരോഗ്യ കേന്ദ്രമായി മാറ്റിയേക്കും. റസ്റ്റോറന്റ്കളിലും, ഭക്ഷ്യ ഉൽപ്പന്ന മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രതിവർഷ ആരോഗ്യ പരിശോധന കേന്ദ്രം…

കുവൈറ്റ് മോട്ടോർ ഷോ 360 മാളിൽ ആരംഭിച്ചു

കുവൈറ്റ് മോട്ടോർ ഷോ 2022 ന്റെ പത്താം പതിപ്പ് ബുധനാഴ്ച 360 മാളിൽ ആരംഭിച്ചു. കുവൈറ്റിലെ പ്രശസ്തമായ ഓട്ടോമൊബൈൽ കമ്പനികളുടെ പ്രതിനിധികൾ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, കുവൈത്തിലെ കാർ പ്രേമികൾ എന്നിവരുടെ…

നാളെ മുതൽ 4 ദിവസത്തേക്ക് ബാങ്ക് ഇല്ല

നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും, രണ്ട് ദിവസത്തെ പണിമുടക്കുമാണ് കാരണം. നാളത്തെ ബാങ്ക് അവധിയും, ഞായറാഴ്ചയും കഴിഞ്ഞ് രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിനോടനുബന്ധിച്ച്…

ഫൈബർ ഒപ്റ്റിക് ശൃംഖല ശക്തിപ്പെടുത്താനൊരുങ്ങി കുവൈറ്റ്‌

ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് പ്രോജക്റ്റ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ആശയവിനിമയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 6 വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥലം അനുവദിക്കാൻ കമ്മ്യൂണിക്കേഷൻ മന്ത്രാലയം മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു.മുനിസിപ്പൽ കൗൺസിലിന്റെ നവീകരണ വികസന സമിതി മേൽപ്പറഞ്ഞ…

ഷിപ്പിംഗ്, തപാൽ കമ്പനികൾ പാഴ്സലുകളിൽ നിരോധിത വസ്തുക്കൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം

കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ, ഷിപ്പിംഗ് കമ്പനികൾ, തപാൽ പാഴ്സലുകൾ, സമുദ്ര ഗതാഗതം എന്നിവയിൽ പാഴ്സലുകൾ പരിശോധിക്കുകയും അവയുടെ ഉള്ളടക്കം പരിശോധിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള നിരോധിതമോ നിയന്ത്രിതമോ ആയ…

60 വയസ്സ് പിന്നിട്ട പ്രവാസികൾക്കായുള്ള നിയമങ്ങളിലെ സർക്കാർ നടപടികൾ ഭരണഘടനാവിരുദ്ധമെന്ന് വിമർശനം

കുവൈറ്റിൽ 60 വയസ്സ് പിന്നിട്ട പ്രവാസികൾക്കായി കൊണ്ടുവന്ന നിയമങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികൾ അപരിഷ്കൃതവും ഭരണഘടനാവിരുദ്ധവും ആണെന്ന് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മേധാവി മുഹമ്മദ് അൽ സാഗർ പറഞ്ഞു.…

കുവൈറ്റിലെ ജഹറയിലും അഹമ്മദിയിലും 197 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു

ജഹ്റ, അഹമ്മദ് ഗവർണറേറ്റുകളിൽ 2022 2021 പ്രീ സീസൺ അവസാനിച്ചതോടെ 197 ക്യാമ്പുകൾ നീക്കംചെയ്തു. സീസൺ അവസാനിച്ചതോടെ ക്യാമ്പുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൂപ്പർവൈസറി ടീമുകൾ മാർച്ച് 15ന് പ്രവർത്തനം ആരംഭിച്ചതായി…

ഏപ്രിൽ 2 വ്യാഴാഴ്ച റമദാനിന്റെ ആദ്യ ദിനം

ഈ വർഷത്തെ വിശുദ്ധ റമദാനിന്റെ ആദ്യ ദിവസം ഏപ്രിൽ 2 ശനിയാഴ്ച ആയിരിക്കുമെന്ന് അൽ-ഒജിരി സയന്റിഫിക് സെന്റർ അറിയിച്ചു. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അടിസ്ഥാനമാക്കിയുള്ള ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, ഏപ്രിൽ 2…

ആഡംബര കാറുകൾ വാങ്ങി നൽകാമെന്ന പേരിൽ പണം തട്ടിയ കുവൈത്ത് സ്വദേശി അറസ്റ്റിൽ

വിദേശത്ത് നിന്ന് കുറഞ്ഞ വിലയിൽ നിന്ന് ആഡംബര കാറുകൾ വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വദേശികളെ വഞ്ചിച്ചതിന് കുവൈറ്റ് പൗരനെ അറസ്റ്റ് ചെയ്തു. അമേരിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നും കുറഞ്ഞ വിലയിൽ ആഡംബരക്കാറുകൾ…

അമീരി പൊതു മാപ്പിലൂടെ ആനുകൂല്യം ലഭിച്ചത് 1,080 തടവുകാർക്ക്

കുവൈറ്റിൽ 61-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ അമീരി പൊതുമാപ്പിൽ നിന്ന് 1,080 സെൻട്രൽ ജയിൽ തടവുകാർക്ക് കാരുണ്യം ലഭിച്ചു. 530 തടവുകാരുടെ പിഴ ഒഴിവാക്കുമെന്നും, 70 കുവൈറ്റികളും, 130 താമസക്കാരും ഉൾപ്പെടെ…

റമദാനിലെ ജോലി സമയം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം

ആരോഗ്യ മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മർസൂഖ് അൽ-റാഷിദി വിശുദ്ധ റമദാനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രവർത്തന സമയത്തെക്കുറിച്ച് സർക്കുലർ പുറത്തിറക്കി. സർക്കുലർ അനുസരിച്ച്, അഡ്മിനിസ്ട്രേഷനും നേരിട്ട് മെഡിക്കൽ, ആരോഗ്യ…

റസിഡൻസി നിയമത്തിലെ മാറ്റങ്ങൾ ചർച്ച ചെയ്ത് പ്രത്യേക സമിതി

പ്രതിരോധം, ഇന്റീരിയറുമായി ബന്ധപ്പെട്ട പ്രത്യേക കമ്മിറ്റി പാർലമെന്റിൽ വിദേശികൾക്കുള്ള താമസ നിയമത്തിലെ പ്രധാന ഭേദഗതികൾ ചർച്ച ചെയ്തു. വിദേശ നിക്ഷേപകർക്ക് 15 വർഷം വരെ റസിഡൻസ് പെർമിറ്റ് നൽകുന്നതിനെ പറ്റിയും ചർച്ച…

11 കടകൾക്ക് മുന്നറിയിപ്പ് നൽകി അഗ്നിശമനസേന

കുവൈറ്റിലെ ഷുവൈഖ് പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെഭാഗമായി ഫയർ സർവീസ് ഡയറക്ടറേറ്റ് വ്യാപകമായ പരിശോധന നടത്തുകയും 11 കടകൾക്കും, സൗകര്യങ്ങൾക്കും മുന്നറിയിപ്പ് കത്തുകൾ നൽകുകയും ചെയ്തു. സുരക്ഷാ, അഗ്നി സുരക്ഷാ ആവശ്യകതകൾ ലംഘിച്ചതിനും…

പ്രവാസികൾക്ക് കുവൈറ്റിൽ പ്രവേശിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന ആവശ്യവുമായി എംപി

പാർലമെന്റ് അംഗം ബാദർ അൽ-ഹുമൈദി രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികൾ മാനസിക രോഗങ്ങളില്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ പരിശോധനയ്‌ക്കൊപ്പം ഡിഎൻഎ പരിശോധനയ്ക്ക് വിധേയരാകണമെന്ന് പ്രസ്‌താവിക്കുന്ന കരട് നിയമം സമർപ്പിച്ചു. സമർപ്പിച്ച നിർദ്ദേശമനുസരിച്ച്, രാജ്യത്ത് ജോലി…

കുവൈറ്റിലെ പള്ളികളിൽ നോമ്പുതുറ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിരോധനം

കുവൈറ്റിലെ പള്ളികളിൽ നോമ്പുതുറ പരിപാടികൾ നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്ന് നടത്തുന്നത് ശിക്ഷാർഹമാണ്. എന്നാൽ പള്ളിയുടെ കവാടങ്ങളിൽ ഇഫ്താർ വിരുന്ന് പാഴ്സലായി വിതരണം…

3 മാസത്തെ എൻട്രി വിസ ബിസിനസ് വിസകൾക്ക് മാത്രം, ഫാമിലി വിസകൾക്ക്‌ ബാധകമല്ല

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച 3 മാസത്തെ എൻട്രി വിസയുമായി ബന്ധപ്പെട്ട വാർത്തകളിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. മൂന്ന് മാസത്തെ കാലാവധിയുള്ള എൻട്രി വിസകൾ കുവൈറ്റ് അനുവധിക്കുമെന്ന് കഴിഞ്ഞ ആഴ്ച റിപ്പോർട്ട്…

ഷുവൈക്കിൽ റമദാന് മുന്നോടിയായി പരിശോധന നടത്തി വാണിജ്യമന്ത്രാലയം

വിപണിയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് വിശുദ്ധ റമദാൻ മാസത്തിനു മുന്നോടിയായി കുവൈറ്റിലെ ഷൂവൈക്കിൽ കർശന പരിശോധന നടത്തി വാണിജ്യമന്ത്രാലയം. വാണിജ്യമന്ത്രി ഫഹദ് അൽ ഷരിയാന്റെ നേതൃത്വത്തിലായിരുന്നു നിയമലംഘനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും, കൃത്രിമമായി വില…

കുവൈറ്റിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യൺ കടന്നു

കുവൈറ്റിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യൺ കടന്നു. കോവിഡ് വാക്സിനേഷൻ നൽകുന്നതിൽ വലിയ നേട്ടമാണ് കുവൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 110,500 പേരാണ് ഇതുവരെ കുവൈറ്റിൽ മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.…

കോവിഡ് മഹാമാരി 68 ശതമാനം സ്ത്രീകളിൽ മാനസിക ഉൽക്കണ്ഠ വർദ്ധിപ്പിച്ചതായി പഠനം

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളിൽ കോവിഡ് സ്ത്രീകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായി റിപ്പോർട്ട്. ഏകദേശം 68 ശതമാനത്തോളം സ്ത്രീകളിലും ഉൽക്കണ്ഠ വർധിച്ചതായി കണ്ടെത്തി. കൂടാതെ 59 ശതമാനം സ്ത്രീകളിൽ വൈറസ്…

കുവൈറ്റ് കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങൾ നവീകരിക്കുന്നു

കുവൈറ്റ് ഏവിയേഷൻ അതോറിറ്റി കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ പുനഃക്രമീകരിക്കുന്നതിനുള്ള പദ്ധതികളുടെ പാക്കേജ് ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. മണൽ കൊടുങ്കാറ്റ് പ്രവചിക്കുന്നതിന് മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കൽ, നിരീക്ഷണ ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കൽ, ഭൂമിയിലും…

കഴിഞ്ഞ വർഷം പിടികൂടിയത് 71 ദശലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്നും മദ്യവും

ആഭ്യന്തര മന്ത്രാലയം 2021-ൽ ഏകദേശം 71 ദശലക്ഷം ദിനാർ വിലമതിക്കുന്ന വിവിധ മയക്കുമരുന്നുകളും മദ്യവും പിടിച്ചെടുത്തു. നിയമനടപടികൾക്ക് ശേഷം ഇവ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. 2021-ൽ ഏകദേശം…

അമീരി കാരുണ്യം കുവൈറ്റിൽ പ്രവാസികൾ അടക്കം 595 പേർ ജയിൽമോചിതരാകും

കുവൈറ്റിൽ അമീരി മാപ്പുനൽകി ജയിലിൽ നിന്ന് കുറ്റവിമുക്തരാകുന്നവരുടെ പേരുവിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ കറക്ഷണൽ സ്ഥാപനങ്ങൾക്ക് ലഭിച്ചതായി റിപ്പോർട്ട്. പ്രവാസികളടക്കം 595 പേരാണ് അമീരി കാരുണ്യം ലഭിച്ച് ജയിലിൽ നിന്ന് മുക്തരാകുന്നത്. ഇവർ…

വ്യാജ ലേബർ റിക്രൂട്ട് ഓഫീസിലെ ജീവനക്കാർ അറസ്റ്റിൽ

റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് 9 വ്യാജ ലേബർ റിക്രൂട്ട് ഓഫീസുകളിൽ റെയ്ഡ് നടത്തി 36 ജീവനക്കാരെ അറസ്റ്റ് ചെയ്തു. വ്യാജ റിക്രൂട്ട്മെന്റ് ഓഫീസുകൾ അടച്ചു പൂട്ടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്…

കൊലക്കേസ് പ്രതിയായ ഈജിപ്ഷ്യൻ സ്വദേശിയെ തിരികെ കൊണ്ടുവരാൻ നടപടികൾ ആരംഭിച്ച് കുവൈറ്റ്‌

കുവൈറ്റിൽ ഫിലിപ്പിനോ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 16 വയസുള്ള മകനെയും 17 വയസുള്ള മകളെയും കൂട്ടി ഞായറാഴ്ച വൈകുന്നേരം കെയ്‌റോയിലേക്ക് രക്ഷപ്പെടുകയും മൂന്നാമത്തെ മകനെ നഴ്‌സറിയിൽ ഉപേക്ഷിക്കുകയും ചെയ്ത ഈജിപ്ഷ്യൻ…

കുവൈറ്റിൽ 28,068 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈറ്റിൽ ട്രാഫിക് വിഭാഗം നടത്തിയ കർശന പരിശോധനയിൽ ജനുവരി 12 മുതൽ 18 വരെ 28,068 നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനം നടത്തിയതിന് 50 വാഹനങ്ങളും 21 മോട്ടോർ ബൈക്കുകളുമാണ് പിടിച്ചെടുത്തത്. കൂടാതെ…

കുവൈറ്റിൽ 61,000 അപ്പാർട്ടുമെന്റുകൾ ഒഴിഞ്ഞുകിടക്കുന്നു; സാൽമിയ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം

കുവൈറ്റിൽ ആകെയുള്ള 396,000 അപ്പാർട്ടുമെന്റുകളിൽ 61,000 അപ്പാർട്ടുമെന്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ട്‌. 2021 അവസാനത്തോടെ കുവൈത്തിൽ 12,994 നിക്ഷേപ പ്രോപ്പർട്ടി ഏരിയ ലഭ്യമാണ്. അപ്പാർട്ട്മെന്റിന്റെ ശരാശരി താമസ നിരക്ക് ഏകദേശം 84.6% ആണ്.…

വിമാന യാത്ര വിലക്ക് പിൻവലിക്കും; പ്രതീക്ഷയോടെ യാത്രക്കാർ

ഇ​ന്ത്യ രാ​ജ്യാ​ന്ത​ര വി​മാ​ന യാ​ത്ര​വി​ല​ക്ക് പിൻവലിക്കുന്നതോടെ പ്രതീക്ഷയുമായി യാത്രക്കാർ. ഈ ​മാ​സം 27 മു​ത​ല്‍ വിലക്ക് പി​ന്‍വ​ലി​ക്കു​ന്ന​തോ​ടെ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാണ് പ്ര​തീ​ക്ഷിക്കുന്നത്. യു.​എ.​ഇ​യി​ലേ​ക്ക്​ എ​യ​ര്‍ ഇ​ന്ത്യ, എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്…

60 വയസ്സും അതിനു മുകളിലും പ്രായമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് തുടരാം; തീരുമാനം റദ്ദാക്കിയിട്ടില്ലെന്ന് അറിയിപ്പ്

60 വയസും അതിൽ കൂടുതലും പ്രായമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് നൽകുന്ന പ്രക്രിയ തടസ്സങ്ങളില്ലാതെ തുടരുന്നുവെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സ്ഥിരീകരിച്ചു. ഫീസ് അടച്ചും, ഇൻഷുറൻസ് എടുത്തും വർക്ക്‌…

കുവൈറ്റിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന് പ്രവാസി കുട്ടികളുമായി രാജ്യം വിട്ടു

കുവൈറ്റിലെ മെഹ്ബൂല പ്രദേശത്തെ അപ്പാർട്മെന്റിൽ ഫിലിപ്പൈൻ ഭാര്യയെ കൊലപ്പെടുത്തി ഈജിപ്ഷ്യൻ സ്വദേശിയായ ഭർത്താവ് രണ്ട് കുട്ടികളുമായി തന്റെ രാജ്യത്തേക്ക് രക്ഷപ്പെട്ടട്ടു. മൂന്നാമത്തെ കുട്ടിയെ ഒരു പ്രാദേശിക നഴ്സറിയിലും ഉപേക്ഷിച്ചു. വീട്ടിൽ നിന്ന്…

യാത്രക്കാരന്റെ ബാഗിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ പോർട്ടർക്ക് തടവും പിഴയും

യാത്രക്കാരന്റെ ബാഗിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ ദുബായ് വിമാനത്താവളത്തിലെ 29 കാരനായ പോർട്ടറിന് മൂന്ന് മാസം തടവും 28,000 ദിർഹം പിഴയും ശിക്ഷ. തടവുശിക്ഷയ്ക്ക് ശേഷം പ്രവാസിയെ നാടുകടത്താൻ…

വില നിയന്ത്രണ സംവിധാനം വെബ്‌സൈറ്റിൽ അവതരിപ്പിച്ച് വാണിജ്യ മന്ത്രാലയം

കുവൈറ്റിൽ ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് പ്രക്രിയ സുഗമമാക്കുന്നതിന് വാണിജ്യ, വ്യവസായ മന്ത്രാലയം വെബ്‌സൈറ്റിൽ വില നിയന്ത്രണ സംവിധാനം ആരംഭിക്കുന്നു. ഉപഭോക്താക്കൾക്ക് ഷോപ്പിംഗിന് പോകുന്നതിന് മുമ്പ് സഹകരണ സംഘങ്ങൾ, സൂപ്പർമാർക്കറ്റുകൾ, മറ്റ് വിൽപ്പന കേന്ദ്രങ്ങൾ…

പോലീസുകാരെ ആക്രമിച്ചാൽ 5 വർഷം തടവും, 5,000 KD വരെ പിഴയും

പോലീസുകാരെ ആക്രമിക്കുന്ന ആളുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. പ്രത്യേകിച്ച് ഡ്യൂട്ടി സമയങ്ങളിൽ ആയിരിക്കുമ്പോഴുള്ള ആക്രമണങ്ങൾക്കെതിരെ. അടുത്ത കാലത്തായി പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണിത്.…

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ ഇടിവ്

കുവൈറ്റിൽ 2019 മുതൽ ഏകദേശം 1,40,000 വീട്ടുജോലിക്കാർ കുവൈറ്റ് വിട്ടതായി റിപ്പോർട്ട്‌. എഐഎഅൻബ ഉദ്യോഗസ്ഥരുടെ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ചാണ് ഈ റിപ്പോർട്ട്. 2021 അവസാനത്തോടെ രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 591,360 ആയി…

പുതിയ തീരുമാനങ്ങളുമായി എംഒഇ: പ്രിൻസിപ്പൽമാർക്ക് ഒരു സ്കൂളിൽ പരമാവധി തുടരാനാകുന്ന കാലാവധി 10 വർഷം

സ്കൂൾ പ്രിൻസിപ്പൽമാരെയും അസിസ്റ്റന്റ് പ്രിൻസിപ്പൽമാരെയും മാറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനവുമായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. അലി അൽ മുദാഫ്. പ്രിൻസിപ്പൽമാർക്കും അസിസ്റ്റന്റ് പ്രിൻസിപ്പൽമാർക്കും ഒരേ സ്‌കൂളിൽ…

നടപ്പാതകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി

റോഡ് സൈഡിലെ നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ പൗരൻ പോസ്റ്റ്‌ ചെയ്തതിനെ തുടർന്ന്, ഇതിനെതിരെ അപ്പീൽ ട്രാഫിക് ആന്റ് ഓപ്പറേഷൻസ് മേഖല നടപടി എടുത്തതായി പൊതു സുരക്ഷാ മീഡിയ…

കുവൈറ്റികളല്ലാത്ത 1000 അധ്യാപകരെ നിയമിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

2022-2023 അധ്യയന വർഷത്തേക്ക് സ്‌കൂളുകളിലെ കുറവ് നികത്താൻ 1,000 അധ്യാപകരെ പ്രാദേശികമായി നിയമിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. 11 വ്യത്യസ്ത സ്പെഷ്യലൈസേഷനുകളിൽ പൊതുവിദ്യാഭ്യാസ സ്കൂളുകളിൽ ജോലി ചെയ്യുന്നതിന് അപേക്ഷകൻ യൂണിവേഴ്സിറ്റി ബിരുദം നേടിയിരിക്കണം…

കുവൈറ്റിലെ അർദിയ മേഖലയിൽ റസ്റ്റോറന്റിന് തീപിടിച്ചു

കുവൈറ്റിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ റസ്‌റ്റോറന്റിൽ തീപിടിത്തമുണ്ടായി. അപകടം ഉണ്ടായി ഉടൻ തന്നെ പ്രദേശത്തെ ഫയർസെന്ററിൽ നിന്നുള്ള ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചത് വലിയ ദുരന്തം ഒഴിവാകാൻ സഹായിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ…

രാജ്യത്ത് സുരക്ഷാ ക്യാമറ നിരീക്ഷണം വർദ്ധിപ്പിക്കും

രാജ്യത്ത് എല്ലാ മേഖലകളിലും കൂടുതൽ സുരക്ഷ ക്യാമറകൾ സ്ഥാപിക്കനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ-നവാഫ് രാജ്യത്തുടനീളം സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ പ്രദേശങ്ങളിലും…

വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയതിന് നഴ്സിന് നാല് വർഷം തടവ്

കുവൈറ്റിൽ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചു നൽകിയ പ്രവാസി നഴ്സിന് 4 വർഷം തടവ്. ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ നഴ്‌സിനാണ് അപ്പീൽ കോടതി 4 വർഷം തടവ്…

കുവൈറ്റിൽ ഇരുമ്പ് അവശിഷ്ടങ്ങളുടെ കയറ്റുമതി 3 മാസത്തേക്ക് നിരോധിച്ചു

കുവൈറ്റിൽ ഇരുമ്പ് അവശിഷ്ടങ്ങളുടെ കയറ്റുമതി 3 മാസത്തേക്ക് നിരോധിച്ചു. വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ-ഷരിയാൻ ആണ് ഇരുമ്പ് അവശിഷ്ടങ്ങളുടെ കയറ്റുമതി 3 മാസത്തേക്ക് നിരോധിച്ചതായി മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്. 2022 മാർച്ച്…

കുവൈറ്റിലെ സർക്കാർ മേഖലയിലെ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

സിവിൽ സർവീസ് ബ്യൂറോ 22 സർക്കാർ ഏജൻസികളിൽ റമദാൻ മാസത്തെ ഔദ്യോഗിക ജോലി സമയം നിശ്ചയിച്ചു. രാവിലെ ഒമ്പത് മുപ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കും സമയം.വാണിജ്യം, എൻഡോവ്‌മെന്റുകൾ, നീതിന്യായം,…

കുവൈറ്റിൽ 95 ശതമാനം വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളും വിജയം

കുവൈറ്റിൽ നടക്കുന്ന വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ 95 ശതമാനവും വിജയം. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളുടെ വിജയ് നിരക്കിൽ കുവൈറ്റ് വളരെയേറെ മുന്നിലാണെന്ന് ആരോഗ്യമന്ത്രി ഡോക്ടർ ഖാലിദ് അൽ സൈദ് പറഞ്ഞു. രാജ്യാന്തര നിലവാരത്തിൽ…

20 കിലോ ഹാഷിഷുമായി പ്രവാസി അറസ്റ്റിൽ

ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ പരിശോധനയ്ക്കിടെ രാജ്യത്തേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ച അറബ് പൗരത്വമുള്ള താമസക്കാരൻ അറസ്റ്റിൽ. 20 കിലോയോളം ഹാഷിഷ് ആണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. കടൽമാർഗം കുവൈറ്റിന്റെ ഒരു അയൽ രാജ്യത്ത്…

കുവൈറ്റിൽ ട്രാഫിക് പരിശോധനയിൽ 17 പേർ അറസ്റ്റിൽ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. സുലൈബിയ പ്രദേശം, മൈദാൻ ഹവല്ലി എന്നിവിടങ്ങളിലാണ് സംയുക്ത കമ്മിറ്റികൾ ചേർന്ന് പരിശോധന നടത്തിയത്. ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപ്പറേഷൻ…

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് 50-ാം സ്ഥാനത്ത്

2002 മുതൽ, വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളെ നിർണ്ണയിക്കാൻ സ്റ്റാറ്റിസ്റ്റിക്കൽ വിശകലനം നടത്തി വരികയാണ്. 2021-ലെ അപ്‌ഡേറ്റിൽ, ഫിൻ‌ലാൻ‌ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണെന്ന് റിപ്പോർട്ട് നിഗമനം…

മാസങ്ങളായി ശമ്പളമില്ല; ബുദ്ധിമുട്ടിലായി കുവൈറ്റിലെ സ്കൂളുകളിലെ ശുചീകരണ തൊഴിലാളികൾ

മാസങ്ങളായി ശമ്പളം നൽകാത്തതിനാൽ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡ്യൂട്ടിക്ക് മടങ്ങി എത്താതെ ശുചീകരണ സ്ഥാപനങ്ങളിലെ നൂറുകണക്കിന് തൊഴിലാളികൾ. ഫർവാനിയ ഒഴികെയുള്ള അഞ്ച് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ആണ് ശുചീകരണ തൊഴിലാളികൾ ജോലി ചെയ്യുന്നത്.…

പ്രതിരോധ ആരോഗ്യ നടപടികളോടെ സ്കൂൾ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

ആരോഗ്യ മന്ത്രാലയം അംഗീകരിച്ച എല്ലാ ആരോഗ്യ, പ്രതിരോധ നടപടികളും സ്വീകരിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെ എല്ലാ സ്കൂളുകളിലും പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വികസന പ്രവർത്തന അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫൈസൽ അൽ-മഖ്സെദ് പ്രഖ്യാപിച്ചു. സ്കൂളിലെ പ്രവർത്തനങ്ങൾ…

അർദിയ കൊലക്കേസ് പ്രതിയുടെ ആത്മഹത്യ: സെൻട്രൽ ജയിൽ സുരക്ഷ ശക്തമാക്കി

കുവൈറ്റിലെ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. സെൻട്രൽ ജയിലിനുള്ളിൽ നിരീക്ഷണ ക്യാമറകളും, കനത്ത സുരക്ഷയും ഉണ്ടായിരുന്നിട്ടും പ്രതിയുടെ…

കുവൈറ്റിൽ ഈ ആഴ്ച്ച മിതമായ കാലാവസ്ഥയെന്ന് കാലാവസ്ഥ നിരീക്ഷകർ

കുവൈറ്റിൽ ഈ ആഴ്ച്ച പകൽ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്നും, രാത്രിയിൽ തണുപ്പായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. ഏത് ഔട്ട്ഡോർ പ്രവർത്തനത്തിനും അനുയോജ്യമായ കാലാവസ്ഥയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തണുത്ത കാലാവസ്ഥയിൽ…

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ പദ്ധതിയുമായി കുവൈറ്റ്‌ ഓയിൽ മേഖല

എണ്ണ മേഖലയിലെ പിരിച്ചുവിട്ട തൊഴിലാളികളെ, പിരിച്ചുവിടുന്നതിന് മുമ്പുള്ള അതേ ജോലി ഗ്രേഡും, അതേ ശമ്പളവും അല്ലെങ്കിൽ ഉയർന്ന ശമ്പളവും നൽകി വീണ്ടും നിയമിക്കുന്നതിനുള്ള നിർദ്ദേശം അവതരിപ്പിച്ചു. കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിലും (കെപിസി)…

എൻട്രി വിസകളുടെ സാധുത അടുത്ത ഞായറാഴ്ച മുതൽ 3 മാസത്തേക്ക് പുനഃസ്ഥാപിച്ചു

കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ളതുപോലെ അടുത്ത ഞായറാഴ്ച (മാർച്ച് 20) മുതൽ എൻട്രി വിസകളുടെ സാധുത മൂന്ന് മാസമായിരിക്കും എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ്…

നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ വീണ്ടും ഭീഷണിയായി കുവൈറ്റിലെ വിസ കച്ചവടം

കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും ഭീഷണിയായി വിസ കച്ചവടം. തൊഴിൽ വിപണിയിൽ വീണ്ടും തിരിച്ചുവരവിന് സാധ്യതകളേറുന്ന സാഹചര്യത്തിൽ തൊഴിലിനായുള്ള വാണിജ്യ സ്ഥാപനങ്ങളുടെ ആവശ്യകതയും ഉയർന്നു വരികയാണ്. സോഷ്യൽ മീഡിയയിലൂടെ…

കുവൈറ്റിലെ ഹവല്ലിയിൽ നടന്ന പരിശോധനയിൽ 21 കാറുകൾ നീക്കം ചെയ്തു

ഗതാഗതം തടസ്സപ്പെടുത്തുന്നതും, വാഹനമോടിക്കുന്നവരുടെ കാഴ്ചയെ മറക്കുന്നതുമായ എല്ലാ വസ്തുക്കളും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹവല്ലി മുൻസിപ്പാലിറ്റിയിലെ പൊതു ശുചീകരണ, റോഡ് പ്രവർത്തി വകുപ്പ് സാൽമിയ ഏരിയയിലും ഹവല്ലി സ്ക്വയറിലും പരിശോധന…

കുവൈത്തിൽ കോവിഡ്-19 പ്രതിരോധ നടപടികൾ രോഗവ്യാപനം കുറയ്ക്കാൻ സഹായിച്ചതായി റിപ്പോർട്ട്‌

കുവൈറ്റിൽ സ്വീകരിച്ച പ്രതിരോധ നടപടികൾ കൊവിഡ്-19 അണുബാധ നിരക്ക് കുറയാൻ കാരണമായതായി അധികൃതർ. ഇത് കോവിഡ് വ്യാപനത്തിന്റെ നാലാമത്തെ തരംഗത്തിന്റെ തീവ്രത കുറയ്ക്കാനും ഇടയാക്കി. വാക്സിനുകൾക്ക് അർഹതയുള്ള മൊത്തം ജനസംഖ്യയുടെ 85…

കുവൈറ്റിൽ കുട്ടികൾക്കിടയിലെ ക്യാൻസർ നിരക്ക് 4.3 ശതമാനം

കുവൈറ്റിൽ മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്കിടയിൽ കാൻസർ നിരക്ക് കുറവാണെന്ന് ദേശീയ ക്യാൻസർ ബോധവൽക്കരണ ക്യാമ്പയിൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലാഹ്. 2017 ജനുവരി മുതൽ ഡിസംബർ…

ഉക്രെയ്‌ൻ- റഷ്യ യുദ്ധം കുവൈത്ത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കും; ആവശ്യവസ്തുക്കളുടെ നിരക്ക് ഉയരും

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള നിലവിലെ യുദ്ധത്തിന്റെ ആഘാതം കുവൈറ്റ് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നെന്ന് ക്വാറം സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് ഇക്കണോമിക് റിസർച്ച് സിഇഒ താരിഖ് അൽ-രിഫായി പറഞ്ഞു. വാങ്ങൽ…

കുവൈറ്റിൽ നാലാം ഡോസ് വാക്സിൻ നൽകാൻ പദ്ധതിയില്ല

കോവിഡ് വാക്‌സിന്റെ നാലാമത്തെ ഡോസ് നൽകാൻ കുവൈത്തിന് പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി. ചില യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് വാക്‌സിന്റെ നാലാം ഡോസ് ആരംഭിക്കുന്നതിനെക്കുറിച്ച് അഭിപ്രായപ്പെടുമ്പോൾ, നാലാമത്തെ ഡോസിനെക്കുറിച്ച് ഇതുവരെ ചിന്തിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.…

കുവൈറ്റ്‌ അർദിയ കൂട്ടകൊലക്കേസ് പ്രതിയെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കുവൈറ്റിലെ അർദിയയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആന്ദ്ര കടപ്പ ജില്ല സ്വദേശി വില്ലോട്ട വെങ്കടെഷിനെയാണ് ജയിലിൽ മരിച്ച നിലയിൽ…

കുവൈറ്റിലെ റസ്റ്റോറന്റ് കഫേ മേഖലകളിൽ പ്രവാസി തൊഴിലാളികളുടെ കുതിപ്പ്

കോവിഡ് മഹാമാരിക്ക് ശേഷം കുവൈറ്റിലെ റസ്റ്റോറന്റ്, കഫേ മേഖലകളിൽ പ്രവാസി തൊഴിലവസരങ്ങളുടെ കുതിപ്പ്. സ്വകാര്യമേഖലയിലെ ദേശീയ, വിദേശ തൊഴിലാളികളുടെ സൂചകങ്ങളിൽ കുതിച്ചുചാട്ടം ഉണ്ടായതായാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നത്. താമസ-…

ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിലേക്ക് 3 ദിവസത്തിനുള്ളിൽ പുറപ്പെട്ടത് 3500-റോളം പേർ

ഉംറ യാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നടപടികൾ എടുത്തുകളഞ്ഞതിന് ശേഷം വിവിധ ദേശീയ, ഗൾഫ് എയർലൈനുകളിൽ വിശുദ്ധ ഭൂമിയിലേക്ക് പുറപ്പെടുന്നതിനുള്ള ടിക്കറ്റ് റിസർവേഷൻ പുനരുജ്ജീവിപ്പിച്ചു. രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവർക്ക് ഉംറ പെർമിറ്റ്…

100% ആളുകളും ജോലിയിലേക്ക് മടങ്ങിയതോടെ ട്രാഫിക് തിരക്ക് നിയന്ത്രിച്ച് അധികൃതർ

കുവൈറ്റിൽ 100 ശതമാനം ആളുകളും ജോലിയിലേക്ക് മടങ്ങാനുള്ള സമഗ്രമായ പദ്ധതി ആരംഭിച്ചതോടെ, ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശ്രമങ്ങളും, നടപടികളും ഗതാഗതവും മറ്റും ക്രമീകരിക്കുന്നതിൽ ഒരു പരിധിവരെ സഹായിച്ചു. ചില റോഡുകളിലെ ചെറിയ തിരക്ക്…

കുവൈറ്റിൽ കാലാവസ്ഥ മെച്ചപ്പെടുന്നതോടെ മത്സ്യവില കുറയാൻ സാധ്യത

വരുംദിവസങ്ങളിൽ കുവൈറ്റ്‌ മത്സ്യ മാർക്കറ്റിൽ സമൃദ്ധമായ നാടൻ മത്സ്യം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈറ്റ് ഫെഡറേഷൻ ഓഫ് ഫിഷർമെൻ മേധാവി ദാഹെർ അൽ-സുവയാൻ പറഞ്ഞു. പ്രത്യേകിച്ചും വിശുദ്ധ റമദാൻ മാസത്തിൽ കാലാവസ്ഥയിൽ കൂടുതൽ…

അറുപത് പിന്നിട്ട പ്രവാസികൾ വീണ്ടും ദുരിതത്തിൽ; വർക്ക് പെർമിറ്റ് ഫീസ് തടഞ്ഞ് കോടതി

സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനായി 500 ദിനാറും, 250 ദിനാർ താമസ പുതുക്കൽ ഫീസും അടയ്‌ക്കണമെന്ന മാൻപവർ അതോറിറ്റിയുടെ തീരുമാനം കോടതി നിരസിച്ചതോടെ 60 വയസും അതിൽ കൂടുതലുമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികൾ വീണ്ടും…

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം; കുവൈറ്റിലെ പണപ്പെരുപ്പം പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ

ജിസിസി രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കുകളിലൊന്നായി കുവൈത്തിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നതായി റിപ്പോർട്ട്‌. 2021 ഡിസംബറിൽ ഉപഭോക്തൃ വില സൂചിക 4.3 % ഉയർന്നതായും 2018 ഡിസംബറിലെ 0.1 %…

ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ 5 ദിനാർ നിരക്കിൽ വിവിധ പരിശോധനകൾ

കുവൈറ്റിലെ പ്രമുഖ ആശുപത്രികളായ ബദർ അൽ സമാ മെഡിക്കൽ സെന്ററിന്റെ അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഹെൽത്ത് പാക്കേജുകൾ പ്രഖ്യാപിച്ചു. വെറും അഞ്ച് ദിനാറിന് വിവിധ പരിശോധനകൾ നടത്താം എന്നതാണ്…

ഇറക്കുമതി ചെയ്ത 511 മദ്യകുപ്പികളുമായി വിദേശപൗരൻ അറസ്റ്റിൽ

ഇറക്കുമതി ചെയ്ത 511 മദ്യകുപ്പികളുമായി വിദേശപൗരൻ അറസ്റ്റിൽ. മെഹ്ബൂല മേഖലയിൽ വെച്ച് സുരക്ഷ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്യക്കച്ചവടം നടത്തുന്നതിനിടെ ഫിൻറാസ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള മിനിസ്ട്രി ഓഫ് ഇന്റീരിയർ…

വീട്ടുവേലക്കാരി എന്ന പദത്തിന് പകരം വീട്ടുജോലിക്കാരി എന്നതിന് അംഗീകാരം നൽകി കുവൈറ്റ് പാർലമെന്റ്

ദേശീയ അസംബ്ലി പാർലമെന്റ് ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ “വേലക്കാരി” എന്ന പദത്തിന് പകരം “ഗാർഹിക തൊഴിലാളി” എന്ന പദം കൊണ്ടുവരുന്ന കരട് നിയമത്തിന് അംഗീകാരം നൽകി. ഹാജരായ 33 എംപിമാരിൽ 32എംപിമാരുടെ…

എണ്ണ ശേഖരത്തിൽ കുവൈറ്റ് ഏഴാം സ്ഥാനത്ത്

ജർമ്മൻ ഡാറ്റാ കമ്പനിയായ സ്റ്റാറ്റിസ്റ്റയുടെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ എണ്ണ ശേഖരത്തിന്റെ കാര്യത്തിൽ കുവൈത്ത് ഏഴാം സ്ഥാനത്ത്. 102 ബില്യൺ ബാരലുകളും ആറ് ശതമാനം വിപണി വിഹിതവുമായാണ് കുവൈറ്റ് പട്ടികയിൽ ഏഴാം…

കൊറോണ വാക്‌സിന്റെ നാലാമത്തെ ഡോസ് ആവശ്യമെന്ന് ഫൈസർ

കോവിഡ് -19 ന്റെ മറ്റൊരു തരംഗത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നതിന്, ആളുകൾക്ക് നാലാമത്തെ ഡോസ് വാക്സിൻ ആവശ്യമായി വരുമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല.മൂന്നാം ഡോസിൽ നിന്ന് ലഭിക്കുന്ന സംരക്ഷണം മതിയായതാണ്. ഇത്…

കുവൈറ്റിൽ 3 വർഷത്തിനിടെ 371,000 പ്രവാസികൾ തൊഴിൽ വിപണി വിട്ടു

സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈറ്റിലെ പ്രവാസികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2018ൽ 2,891,255 ആയിരുന്നത് 2021ൽ 2,520,301 ആയി കുറഞ്ഞു. സർക്കാരിൽ വർക്ക് പെർമിറ്റ്…

കുവൈറ്റിൽ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് സന്തോഷവാർത്ത; സാമ്പത്തിക പാരിതോഷികം ഉടൻ ലഭിച്ചേക്കും

കുവൈറ്റിൽ ജോലിയിൽ നിന്ന് വിരമിച്ചവർക്കുള്ള സാമ്പത്തിക പാരിതോഷികം അംഗീകരിക്കുമെന്ന് ദേശീയ അസംബ്ലി വാഗ്ദാനം ചെയ്തു. വിരമിച്ച ഓരോ വ്യക്തിക്കും 3,000 ദിനാർ വീതം വിതരണം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും, എന്നാൽ അടുത്ത…

കുവൈറ്റിൽ ഇതുവരെ 25,000 കുട്ടികൾക്ക് വാക്സിനേഷൻ നൽകി

കുവൈറ്റിൽ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് വേഗത്തിലാക്കി അധികൃതർ. അഞ്ച് വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകിവരുന്നത്. ഈ വിഭാഗത്തിൽ ഇതുവരെ ഇരുപത്തിഅയ്യായിരം കുട്ടികൾ വാക്‌സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ട്.…

കുവൈത്തിൽ ആത്മഹത്യാ നിരക്ക് കൂടുന്നു; ഈ വർഷം 25 ആത്മഹത്യകൾ, പട്ടികയിൽ മുന്നിൽ ഇന്ത്യക്കാർ

കുവൈറ്റിൽ കഴിഞ്ഞ 70 ദിവസത്തിനുള്ളിൽ 25 ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കുവൈറ്റിലെ പൗരൻമാരുടെയും താമസക്കാരുടെയും ഇടയിൽ ആത്മഹത്യാ നിരക്ക് വർദ്ധിച്ചു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 50% നിരക്കാണ്…

പ്രായപൂർത്തിയാകാത്ത മകളെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പിതാവിന് ആറുമാസത്തെ കഠിനതടവ്

മുൻഭാര്യയോടുള്ള വൈരാഗ്യത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത മകളെ മർദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത കുവൈറ്റ് പൗരനെ ക്രിമിനൽ കോടതി ആറ് മാസത്തെ കഠിന തടവിന് ശിക്ഷിച്ചു. ഇരയെ ശാരീരികമായും മാനസികമായും മർദിക്കുകയും, പീഡിപ്പിക്കുകയും…

ശ്മശാനത്തിൽ ശവസംസ്കാര ചടങ്ങുകളുടെ ഫോട്ടോ എടുത്താൽ 5000 KD വരെ പിഴ

കുവൈറ്റിൽ ശവക്കുഴികൾ നശിപ്പിക്കുന്നവർക്കും, ശ്മശാനത്തിൽ ശവസംസ്‌കാരത്തിന്റെ ഫോട്ടോ എടുക്കുന്നവർക്കും 5,000 KD വരെ പിഴ ചുമത്തുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദി പറഞ്ഞു. രാഷ്ട്രീയക്കാരുടെയും,…

വാക്‌സിൻ എടുക്കാത്ത വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ആശ്വാസ നടപടിയുമായി കുവൈറ്റ്‌

കുവൈറ്റിൽ വാക്സിനേഷൻ എടുക്കാത്ത അധ്യാപകർക്കും, 16 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ ആവശ്യകത റദ്ദാക്കാൻ തീരുമാനം. നിലവിൽ, 16 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികളും, വാക്സിനേഷൻ എടുക്കാത്ത അധ്യാപകരും…

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിൽ ഇഫ്താർ, റംസാൻ പരിപാടികൾക്ക് തുടക്കം

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, കുവൈറ്റിൽ ഇഫ്താർ സംഗമങ്ങൾ ഉൾപ്പെടെ എല്ലാ റമദാൻ പ്രവർത്തനങ്ങളും പൂർണ്ണമായും അനുവദിക്കുന്നു. രാജ്യത്തെ എപ്പിഡെമിയോളജിക്കൽ സാഹചര്യത്തിന്റെ സൂചകങ്ങളുടെ തുടർച്ചയായ പുരോഗതിയോടെ, വിശുദ്ധ റമദാൻ മാസത്തിൽ ഇഫ്താർ…

പകർച്ച വ്യാധികൾക്കെതിരെ തദ്ദേശീയമായി വാക്സിനുകൾ നിർമ്മിക്കാനൊരുങ്ങി കുവൈറ്റ്

പകർച്ച വ്യാധികൾക്കെതിരെ തദ്ദേശീയമായി തന്നെ വാക്സിനുകൾ നിർമ്മിക്കാൻ കുവൈറ്റ് പദ്ധതിയിടുന്നതായി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്തർദേശീയ മരുന്ന് നിർമ്മാണ കമ്പനികളുമായി ചർച്ചകൾ നടത്തി വരികയാണെന്നും…

ഫിലിപ്പിനോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 174 ലൈസൻസുള്ള ഓഫീസുകൾക്ക് അംഗീകാരം നൽകി എംബസി

കുവൈറ്റിലെ ഫിലിപ്പീൻസ് എംബസി ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള ഫിലിപ്പീൻസ് തൊഴിലാളികളെ കുവൈറ്റിലേക്ക് കൊണ്ടുവരാൻ അനുമതിയുള്ള ഓഫീസുകളുടെയും ഏജൻസികളുടെയും ലിസ്റ്റ് പുതുക്കി. റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സർക്കാർ ഏജൻസികളിൽ നിന്ന് ലൈസൻസ് നേടിയ…

മുഴുവൻ കുട്ടികളും സ്‌കൂളിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരുങ്ങി മന്ത്രാലയം

കുവൈറ്റിലെ സ്കൂളുകളിൽ രണ്ട് ഗ്രൂപ്പുകളിലായി കുട്ടികളെത്തുന്ന സമ്പ്രദായം നിർത്തലാക്കി, കോവിഡിന് മുൻപുള്ള കാലഘട്ടത്തിലെന്നപോലെ മുഴുവൻ കുട്ടികളെയും സ്കൂളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം. ഈ വിഷയത്തിൽ മന്ത്രാലയം നിരവധി…

പ്രവാസികൾക്ക് സന്തോഷവാർത്ത; വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കാം

വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും, അന്താരാഷ്ട്ര വിമാന ഗതാഗതം പുനരാരംഭിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തോടെ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കാൻ സാധ്യത. മാർച്ച് 27 മുതലാണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്. ഇതിനുശേഷം…

വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തിയ ഫിലിപ്പിയൻസ് സ്വദേശി അറസ്റ്റിൽ

കുവൈറ്റിൽ പൗരന്മാരെയും താമസക്കാരെയും തട്ടിപ്പിനിരയാക്കി വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തിയ ഫിലിപ്പിയൻസ് സ്വദേശിയെ റസിഡൻസി അഫയേഴ്സ് ജനറൽ വിഭാഗത്തിലെ വയലെറ്റേഴ്സ് ഫോളോ അപ്പ് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. പൗരന്മാരിൽ…

കുവൈറ്റിൽ 27,000 ഗതാഗത നിയമലംഘനങ്ങൾ, ഒരാഴ്ചയ്ക്കുള്ളിൽ കണ്ടുകെട്ടിയത് 84 വാഹനങ്ങൾ

കുവൈറ്റിലെ യൂസഫ് അൽ- തെരുവിലെ ഗതാഗത സാഹചര്യം നിയന്ത്രിക്കുക, അശ്രദ്ധ ഒഴിവാക്കുക, ഗുരുതരമായ നിയമലംഘനങ്ങൾ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ, ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ്…

2021-ൽ KD 595,000 ലാഭമുണ്ടാക്കി കുവൈറ്റ് ഹോട്ടൽസ് കമ്പനി

2021 സാമ്പത്തിക വർഷത്തിൽ 595,575 KD ലാഭം കൈവരിച്ച് കുവൈറ്റ് ഹോട്ടൽസ് കമ്പനി. 2020 ലെ ഇതേ കാലയളവിൽ 78,683 KD ലാഭം ഉണ്ടായിരുന്നു. 2020-ന്റെ അവസാനത്തിൽ പ്രഖ്യാപിച്ച 1.36 ഫിൽസിന്റെ…

വാട്സ്ആപ്പ് ഫോർവേഡ് വീരന്മാർക്ക് പണി വരുന്നു

ഒരേസമയം അഞ്ച് ചാറ്റുകളിലേക്ക് സന്ദേശം അയയ്ക്കാനുള്ള സൗകര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടു വരാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പ് ട്രാക്കറായ WABetalnfo ട്വിറ്റർ പോസ്റ്റിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്. ട്രോളുകളും, തമാശകളും, മറ്റ് വീഡിയോകളും…

കുവൈറ്റിൽ ഇറക്കുമതി ചെയ്തത് 42 ദശലക്ഷം ദിനാർ വിലമതിക്കുന്ന കളിപ്പാട്ടങ്ങൾ

കുവൈറ്റിലെ കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ, വിനോദം, കായികവിപണി എന്നിവ കഴിഞ്ഞ 7 വർഷമായി വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചതായി ഔദ്യോഗിക കണക്കുകൾ. കോവിഡ് വ്യാപനത്തിന്റെ അനന്തരഫലങ്ങൾ അതിന്റെ വളർച്ചാ നിരക്കിനെ ബാധിച്ചിട്ടില്ല. 2020-…

കുവൈറ്റ് അർദിയ കൂട്ടക്കൊല: ഇന്ത്യക്കാരനായ പ്രതിയിൽ നിന്നും നിർണ്ണായക വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണ സംഘം, വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റിലെ അർദിയയിൽ ഉണ്ടായ കൂട്ട കൊലപാതകത്തിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണസംഘം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുവൈറ്റ്‌ സ്വദേശികളായ അഹമ്മദ് ( 80 ) ഭാര്യ ഖാലിദ ( 50 )…

താമസ നിയമലംഘകർക്ക് പിഴയടക്കാതെ കുവൈത്തിൽ നിന്ന് പുറത്തുപോകാൻ അപേക്ഷ സമർപ്പിച്ചു

താമസ നിയമലംഘകർക്ക് പിഴയില്ലാതെ രാജ്യം വിടാൻ റെസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അപേക്ഷ സമർപ്പിച്ചതായി റിപ്പോർട്ടുകൾ. നേരത്തെ പൊതുമാപ്പ് ഉൾപ്പെടെയുള്ള ഇളവുകൾ നൽകിയിരുന്നെങ്കിലും അനധികൃതമായി താമസിക്കുന്നവർ പോകാൻ കൂട്ടാക്കിയിരുന്നില്ല. രാജ്യത്ത് നിലവിൽ 150,000…

പ്രവാസികളുടെ വിരമിക്കൽ ആനുകൂല്യങ്ങൾ വൈകുന്ന വിഷയം പരിഹരിച്ചേക്കാം

കുവൈത്തിലെ പ്രവാസി ജീവനക്കാരുടെ സർവീസ് അവസാനിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകുന്ന വിഷയം ഉടൻ പരിഹരിക്കപ്പെടാൻ സാധ്യത. കുവൈറ്റിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടവരോ, രാജിവെച്ചവരോ ആയ പ്രവാസി സർക്കാർ ജീവനക്കാർക്കാണ്…

കുവൈറ്റിൽ ബൂസ്റ്റർ ഡോസിന് വൻ ഡിമാൻഡ്, 940,000 ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു

ദേശീയ ദിന അവധികൾക്ക് ശേഷം പൗരന്മാരിലും, താമസക്കാരിലും ബൂസ്റ്റർ ഡോസിന്റെ ആവശ്യം വർദ്ധിച്ചു. മിഷ്‌റഫിലെ കുവൈറ്റ് വാക്‌സിനേഷൻ സെന്ററിൽ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കണക്കുകൾ പ്രകാരം, മാർച്ച് 7 തിങ്കളാഴ്ച വരെ…