ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

അബുദാബി ∙ ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നാളെ (20) ഉച്ചയ്ക്ക് 1.30 മുതൽ യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ റാപ്പിഡ് പിസിആർ പരിശോധന നടത്താതെ യാത്രക്കാരെ ദുബായിൽ എത്തിച്ചതിനെത്തുടർന്നാണു ചൊവ്വാഴ്ച വരെ വിലക്കേർപ്പെടുത്തിയിരുന്നത്. ദുബായ് അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണു വിലക്ക് പിൻവലിച്ചത്.യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് യാത്രക്കാർ വിമാനത്താവളങ്ങളിൽ എത്തണമെന്നാണ് നിർദേശം. ദുബായിലേക്കു വരുന്നതിന് ജിഡിആർഎഫ്എ അനുമതി നേടുന്നതിനൊപ്പം 48 മണിക്കൂറിനുള്ളിലും 6 മണിക്കൂറിനുള്ളിലും രണ്ട് പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമാണ് യാത്രയ്ക്ക് അനുമതി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LRLIOQ2p1aaL8AEGTxYACX

https://www.kuwaitvarthakal.com/2021/08/19/expats-malayali-died-in-kuwait-latest-update/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy