കുവൈത്തിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടി :നിരവധി പേർക്ക് ഗുരുതര പരിക്ക്

കുവൈത്ത് ജഹ്‌റ ആശുപത്രിക്ക് സമീപമുണ്ടായ സംഘട്ടനത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്കെന്ന് റിപ്പോർട്ട്.യുവാക്കളുടെ സംഘങ്ങൾ പരസ്‌പരം ചേരി തിരിഞ്ഞുണ്ടായ സംഘട്ടനമാണ് ആശുപത്രിക്ക് സമീപം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌ പ്രദേശത്തെ ഒരു വീടിന്റെ ദിവാനിയയിൽ നിന്നാണ് സംഘട്ടനം ആരംഭിച്ചത് ഇതിൽ പരുക്കേറ്റ ചിലർ ചികിൽസക്കായി ഹോസ്പിറ്റലിൽ എത്തിയതോടെ പ്രതികാരം ചെയ്യാനായി മറ്റൊരു സംഘവും എത്തുകയായിരുന്നു കത്തികളും മൂർച്ചയുള്ള വസ്തുക്കളുമായി ഇവർ പരസ്‌പരം ഏറ്റുമുട്ടി മിക്ക യുവാക്കൾക്കും കുത്തേൽക്കുകയും ഗുരുതരമായ പരിക്കു സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌ ചില യുവാക്കൾ ആശുപത്രി പരിസരത്ത് കയറുകയും കസേരകൾ പൊട്ടിക്കുകയും കയ്യിൽ കിട്ടിയ വസ്തുക്കളെലാം ഉപയോഗിച്ച് ആക്രമണം അഴിച്ചു വിടുകയും ചെയ്‌തു . ഇത് രോഗികൾക്കും സന്ദർശകർക്കും ഇടയിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചത് .ആശുപത്രി കവാടങ്ങൾക്ക് മുന്നിൽ സ്പെഷ്യൽ ഫോഴ്സ് അംഗങ്ങളുടെ സാന്നിധ്യമുണ്ടായിരുനെങ്കിലും അക്രമി സംഘത്തെ തടയാൻഇവർക്ക് കഴിഞ്ഞില്ല ഇതോടെ ജഹ്‌റ പോലീസ് സ്ഥലത്തെത്തുകയും സംഘട്ടനത്തിൽ ഏർപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു ..യുവാക്കളുടെ സംഘം പരസ്‌പരം ഏറ്റുമുട്ടാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലകുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Ka6qVIEqBls7rXvdWV79ED

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy