കുവൈത്ത് സിറ്റി :
കുവൈത്ത് വിമാനത്താവളത്തിലെ പ്രതിദിന ശേഷി കൂട്ടാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാനത്തിന് സാധ്യതയില്ലെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പ്രതിദിനം 7500 യാത്രക്കാര്‍ എന്ന തോതിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി .ഇതിൽ വർദ്ധനവ് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഡി ജി സി എ നൽകിയ ശുപാർശ സർക്കാർ പരിശോധിച്ചു് കൊണ്ടിരിക്കുകയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും വിമാന സര്‍വീസിന് മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ടെങ്കിലും പ്രതിദിന ശേഷി ഇത് വരെ വർധിപ്പിച്ചിട്ടില്ല . .ഇതോടെ യാത്ര വിലക്ക് പിൻവലിച്ചിട്ടും കുവൈത്തിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് മന്ത്രിസഭാ തീരുമാനം അനുസരിച്ച് വിലക്കുള്ള ആറു രാജ്യങ്ങളിൽ നിന്നും വിമാന സര്‍വീസ് ആരംഭിക്കുവാനുള്ള പദ്ധതി തയ്യാറായി കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ അധികാരികളുടെ തീരുമാനത്തെ അടിസ്ഥാനമാക്കി വാണിജ്യ വിമാന സർവീസ് നടത്തുന്ന തീയതി പ്രഖ്യാപിക്കുമെന്നും നേരത്തെ അഡ്മിനിസ്ട്രേഷന്‍ എയർ ട്രാൻസ്പോർട്ട് ഡയറക്ടർ അബ്ദുല്ല അൽ റജ്ഹി അറിയിച്ചിരുന്നുപ്രവേശന വിലക്ക് പിന്‍വലിച്ചിട്ടും കുവൈത്തിലേക്ക് വരാന്‍ സാധിക്കാത്തത് പ്രവാസികളില്‍ വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ട് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Ka6qVIEqBls7rXvdWV79ED