കുവൈറ്റ് സിറ്റി : കുവൈത്ത് അർദിയ മേഖലയിൽ യുവതി ഭർത്താവിന്റെ കുത്തേറ്റ് മരിച്ചു .ദമ്പതികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് ഭർത്താവ് കത്തി ഉപയോഗിച്ച് ഭാര്യയെ മരണം ഉറപ്പുവരുത്തുന്നതുവരെ കുത്തുകയായിരുന്നു.തുടർന്ന് മുപ്പതുകാരനായ പ്രതിഅർദിയ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്‌തു . പ്രതിയുടെ വീട്ടിലെത്തിയ ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു.യുവതിയുടെ ശരീരത്തിൽ അടിയേറ്റത്തിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്കുത്തേറ്റതിനെ തുടർന്ന രക്തം വാർന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതുവരെ പ്രതിയെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് സ്ത്രീ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം അഹ്മദി പ്രദേശത്ത് ഒരാൾ തന്റെ ഭാര്യാ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGfxcnolrz6AYKKXt0IbRb