പ്രവാസികൾക്ക് ആശ്വാസം : ടൂറിസ്റ്റ് / വിസിറ്റ് വിസക്കാർക്ക് യു എ ഇ യിലേക്ക് വരാൻ അനുമതി

യുഎഇ ടൂറിസ്റ്റ് / വിസിറ്റ് വിസകൾ പുനരാരംഭിച്ചു.ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ച കോവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച “എല്ലാ രാജ്യങ്ങളിൽനിന്നും” ഉള്ള ടൂറിസ്റ്റ് വിസക്കാർക്കും ഇതോടെ യൂ എ ഇ യിലേക്ക് പ്രവേശിക്കാൻ കഴിയും യുഎഇയിലേക്കുള്ള യാത്ര നിരോധിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വിസ ഉടമകൾക്കും ഇത് ബാധകമാണെന്ന് അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ചു.ആഗസ്റ്റ് 30 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA), നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NCEMA) എന്നിവ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർ വിമാനത്താവളത്തിൽ നിർബന്ധമായും ദ്രുതഗതിയിലുള്ള പിസിആർ ടെസ്റ്റ് നടത്തണം.യാത്രക്കാർ അവരുടെ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ ഐസിഎ വെബ്സൈറ്റിലോ അൽഹോസ്ൻ ആപ്പിലോ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി. വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HGfxcnolrz6AYKKXt0IbRb

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy